പ്രതിരോധശേഷി വർധിപ്പിക്കാന്‍ ശീലമാക്കാം ഈ പഴങ്ങൾ

വെബ് ഡെസ്ക്

രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലുള്ള കാലമാണ് ശീതകാലം. അതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്തുവാനും ആരോഗ്യം കാത്തുസൂക്ഷിക്കുവാനും കാലാവസ്ഥയ്ക്ക് അനുസൃതമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം

വിറ്റാമിൻ എ, സി, ഇ, അയൺ ആന്റിഓക്‌സിഡന്റുകൾ ഇവ അടങ്ങിയ ഭക്ഷണം ശീതകാലത്ത് ധാരാളമായി കഴിക്കണം. പ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കും

ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാന്‍ കഴിക്കേണ്ട ചില പഴങ്ങൾ ഏതൊക്കെയെന്നു നോക്കാം

ഓറഞ്ച്

നിരവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഓറഞ്ച്. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോലേറ്റ്, തയാമിന്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള ഓറഞ്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വൃക്ക രോഗങ്ങള്‍ വരാനുള്ള സാധ്യതകളെ കുറയ്ക്കുകയും ചെയ്യും

പേരക്ക

ആന്റിഓക്സിഡന്റുകളാലും നാരുകളാലും സമ്പന്നമാണ് പേരക്ക, ഇവ കുടലിന്റെ ആരോഗ്യം നിലനിർത്തി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും

ആപ്പിൾ

ഫൈറ്റോന്യൂട്രിയന്റുകൾ ആപ്പിളിൽ അടങ്ങിയിട്ടുള്ളതിനാൽ ഹൈപ്പർടെൻഷൻ കുറയ്ക്കുവാനും പ്രമേഹം പോലുള്ള രോഗങ്ങളെ ചെറുക്കാനും ഉത്തമമാണ്. കൂടാതെ, വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകുകയും ചെയ്യും

മാതളനാരങ്ങ

കാര്‍ബോഹൈഡ്രേറ്റ്സ്, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ എന്നിവയടങ്ങിയതാണ് മാതളനാരങ്ങ. ഇവ കഴിക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർധിക്കുക മാത്രമല്ല, ദഹനാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കുവാനും ഉത്തമമാണ്.

കാക്കിപ്പഴം

കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് പെഴ്‌സിമണ്‍ അഥവാ കാക്കിപ്പഴം. 'ദൈവത്തിന്റെ ആഹാരം' എന്ന് വിളിപ്പേരുള്ള കാക്കിപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ പലതാണ്. വിറ്റാമിൻ എ ധാരാളം അടങ്ങിട്ടുള്ളതുകൊണ്ടു തന്നെ കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. പ്രമേഹം, കൊളസ്ട്രോൾ, ഫാറ്റി ലിവർ എന്നിവയ്ക്കും ഫലപ്രദമാണ് കാക്കിപ്പഴം