ഗ്യാസ്ട്രബിള്‍ അലട്ടുന്നുണ്ടോ, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

വെബ് ഡെസ്ക്

വലിയ അസ്വസ്ഥതകളാണ് ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുക. ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഈ അവസ്ഥയെ മറികടക്കാനാകും.

ചെറിയ ഇടവേളകളില്‍ ആഹാരക്രമം ചിട്ടപ്പെടുത്തുക എന്നതാണ്. ഒരുപാട് സമയം ആഹാരം കഴിക്കാതിരുന്നാല്‍ വയറില്‍ ആസിഡിന്റെ അംശം കൂടി ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതും ഫ്ളവനോയിഡ് കൂടുതലുള്ള ആഹാര സാധനങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി ഗ്യാസ്ട്രബിള്‍ ഒരു പരിധി വരെ തടയാന്‍ സാധിക്കും.

നാര് കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ പ്രോട്ടീന്‍ അംശം കൂടുതലുള്ള ചിക്കന്‍, കൊഴുപ്പുള്ള മീനുകള്‍.

മുളപ്പിച്ച വിത്തുകള്‍, പരിപ്പ് വെളുത്തുള്ളി, ഉള്ളി, ആപ്പിള്‍, ക്രാന്‍ബെറി, തൈര് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ഭക്ഷണം ക്രമീകരിക്കാം.

ഒഴിവാക്കേണ്ടവ - കാപ്പി, മദ്യം, പാല്‍, ചീസ്, ചോക്ലേറ്റ്, എണ്ണയില്‍ വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, സോഡ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍.

പുളി, എരിവ് എന്നിവ കുറയ്ക്കാം.

വിട്ടുമാറാത്ത വയറുവേദന, രക്തം ഛര്‍ദിക്കുക, മലത്തില്‍ രക്തത്തിന്റെ അംശം ഉണ്ടാവുക തുടങ്ങിയ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ അടിയന്തിരമായി വൈദ്യസഹായം തേടണം.

ലക്ഷണങ്ങള്‍ കുറയാതിരിക്കുകയും അല്ലെങ്കില്‍ പുതിയ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുകയാണെങ്കില്‍ എന്‍ഡോസ്‌കോപ്പി പോലുള്ള ടെസ്റ്റുകള്‍ നടത്തേണ്ടിവരും.