രുചിയേറും മുന്തിരി; ഗുണങ്ങളോ അതിലേറെ

വെബ് ഡെസ്ക്

രുചിയേറിയ പഴവര്‍ഗമാണ് മുന്തിരി. നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയ മുന്തിരി കറുപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലും ലഭ്യമാണ്

മുന്തിരി ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നു. അനവധി ഗുണങ്ങളാണ് മുന്തിരി കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം

ആന്റിഓക്‌സിഡന്റ്

മുന്തിരിയില്‍ വലിയ അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാന്‍ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. സ്ഥിരമായ മുന്തിരിയുടെ ഉപയോഗം ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു

മെച്ചപ്പെട്ട ഹൃദയാരോഗ്യം

മുന്തിരിയിലെ ഉയര്‍ന്ന അളവിലെ ആന്റി ഓക്‌സിഡന്റുകളും പോളിഫൈനോളുകളും കൊളസ്‌ട്രോളിന്റെ അളവും രക്തസമ്മര്‍ദവും കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

മെച്ചപ്പെട്ട ദഹനം

മുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കണ്ണിന്റെ ആരോഗ്യം

മുന്തിരിയില്‍ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട തിമിരവും തടയാന്‍ സഹായിക്കുന്നു

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്.

ചര്‍മാരോഗ്യം മെച്ചപ്പെടുത്തുന്നു

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, അകാല വാര്‍ദ്ധക്യം എന്നിവയില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു