പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്ന 8 ശീലങ്ങള്‍

വെബ് ഡെസ്ക്

രോഗങ്ങളെയും അണുബാധയെയും തടയുന്നത് ശരീരത്തിലെ പ്രതിരോധവ്യവസ്ഥയാണ്

എന്നാല്‍ നമ്മുടെ ചില ശീലങ്ങള്‍ പ്രതിരോധവ്യവസ്ഥയെ തകരാറിലാക്കുന്നുണ്ട്

ഏറ്റവും പ്രധാനം ഉറക്കമാണ്. നമ്മള്‍ ഉറങ്ങുമ്പോഴാണ് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന സൈറ്റോകീനുകള്‍ ശരീരം ഉല്‍പാദിപ്പിക്കുന്നത്. ഉറക്കമില്ലായ്മ സൈറ്റോകീന്‍ ഉല്‍പാദനം കുറയ്ക്കും

ഉദാസീനമായ ജീവിതശൈലി നീര്‍വീക്കത്തിനും പ്രതിരോധ വ്യവസ്ഥ ദുര്‍ബലമാകുന്നതിനും കാരണമാകും. നിത്യേനയുള്ള വ്യായാമം ശരീരത്തിന് ഉന്‍മേഷം പ്രദാനം ചെയ്യും

അമിത സമ്മര്‍ദം കോര്‍ട്ടിസോള്‍ ഹോര്‍മോണിന്‌റെ അളവില്‍ വ്യത്യാസം വരുത്തും. ഇത് രോഗം പിടിപെടാനുള്ള സാധ്യതയും കൂട്ടും

പൂരിത കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണക്രമം പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നു. ഇന് നീര്‍വീക്കത്തിന് കാരണമാകുകയും രോഗാണുക്കളോട് പൊരുതാനുള്ള ശരീരത്തിന്‌റെ കഴിവ് നഷ്ടമാക്കുകയും ചെയ്യും

ബാക്ടീരിയല്‍ അണുബാധ ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം ആന്‌റിബയോട്ടിക്കുകളാണ്. ഇവയുടെ അമിതോപയോഗം പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ആന്‌റിബയോട്ടിക് റസിസ്റ്റന്‍സ് സൃഷ്ടിക്കുകയും ചെയ്യും

ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഗുരുതരമായ നീര്‍വീക്കത്തിനു കാരണമാകാം. ഇത് ബാക്ടീരിയകളുടെ സന്തുലനം നഷ്ടമാക്കും

പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കുന്നതില്‍ വിറ്റാമിന്‍ ഡി പ്രധാനമാണ്. ഇതിന്‌റെ അഭാവം അണുബാധ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു

ശുചിത്വമില്ലായ്മ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുന്നുണ്ട്. ഇത് രോഗാണുക്കള്‍ വേഗത്തില്‍ ശരീരത്തില്‍ പ്രവേശിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഭക്ഷണത്തിനു മുന്‍പും വാഷ്‌റൂം ഉപയോഗത്തിനു ശേഷവും കൈകള്‍ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം