ജീവിതം ആഹ്ളാദഭരിതമാക്കാം, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

വെബ് ഡെസ്ക്

ശുഭാപ്തിവിശ്വാസമുള്ള ആളുകളുമായുള്ള സമ്പര്‍ക്കം നിങ്ങളെ ആരോഗ്യകരമായ ശീലങ്ങളിലേക്ക് നയിക്കും. സമ്മര്‍ദവും ഉത്കണ്ഠയും മറികടക്കാനും ഇത്തരം ബന്ധങ്ങള്‍ സഹായിക്കും

വികാരങ്ങളെ തിരിച്ചറിയുക

നിങ്ങള്‍ കടന്നുപോകുന്ന വികാരങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാം. നിങ്ങളില്‍ ആത്മവിശ്വാസവും സന്തോഷവും നിറയ്ക്കും

നല്ല ഭക്ഷണം, ആരോഗ്യ ജീവിതം

ആരോഗ്യകരമായ ഭക്ഷണശീലം നിങ്ങളെ ഊര്‍ജസ്വലരായി ഇരിക്കാന്‍ സഹായിരിക്കുന്നു

നന്നായി ചിരിക്കൂ

നിങ്ങളുടെ ജീവിതത്തിലെ നല്ല കാര്യങ്ങള്‍ തിരിച്ചറിയാനും അവയോട് നന്ദിയുള്ളവരായിരിക്കാനും ശ്രമിക്കുമ്പോള്‍, മനസ്സിന് സന്തോഷവും ശാന്തതയും ലഭിക്കുന്നു

സെല്‍ഫ് കെയര്‍

ദിവസത്തില്‍ കുറച്ചുസമയം നിങ്ങള്‍ക്കായി നീക്കിവെക്കൂ. പുസ്തകം വായിക്കാം, ചൂടുവെള്ളത്തില്‍ കുളിക്കാം, നടക്കാം, വിശ്രമിക്കാം. മനസിനെ ശാന്തമാക്കാം

ഡിജിറ്റല്‍ ഡിറ്റോക്‌സ്

സോഷ്യല്‍ മീഡിയയിലും സാങ്കേതിക ഉപകരണങ്ങളിലും നിങ്ങള്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നിങ്ങളെ യഥാര്‍ത്ഥ ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു

അനുകമ്പ

അനുകമ്പ ആദ്യം വേണ്ടത് നിങ്ങളോട് തന്നെയാണ്. നിങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയാന്‍ സഹായിക്കും

ക്ഷമാശീലം വര്‍ധിപ്പിക്കുക

മറ്റുള്ളവരോട് നീരസവും ദേഷ്യവും സൂക്ഷിക്കരുത്. മറ്റുള്ളവര്‍ എത്ര മോശമായി പെരുമാറിയാലും അവരോടുള്ള വെറുപ്പ് സൂക്ഷിക്കുന്നതിനുപകരം അവരോട് ക്ഷമിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളില്‍നിന്ന് മോശം ചിന്തകളെ പുറന്തള്ളാന്‍ സഹായിക്കും