ഹാർട്ട് ബ്രേക്കുകളെ മറികടക്കാം: ഈ വഴികൾ പരീക്ഷിക്കൂ

വെബ് ഡെസ്ക്

ഹാർട്ട് ബ്രേക്കുകളെ മറി കടക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. അതിനായി പല കാര്യങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. സ്വയം പരിചരിക്കുക, നല്ല സൗഹൃദങ്ങളെ വിശ്വസിക്കുക, പുതിയ കാര്യങ്ങൾ പരീക്ഷിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഇതിൽ പെടുന്നു

ദുഃഖിക്കാൻ സമയം നൽകുക: നിങ്ങളുടെ വികാരങ്ങളെ അംഗീകരിക്കേണ്ടത് പ്രധാനമാണ്. വേദന, ദുഃഖം, നഷ്ടം എന്നിവ അനുഭവിക്കാൻ സ്വയം അനുവദിക്കുക. വികാരങ്ങളെ അടിച്ചമർത്തരുത്

നിങ്ങൾക്ക് പിന്തുണ ആവശ്യമാണ്, അതിനായി ആരെയെങ്കിലും ആശ്രയിക്കുന്നതിൽ യാതൊരു തെറ്റുമില്ല. വൈകാരിക പിന്തുണയ്ക്കായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമീപിക്കുക

പ്രൊഫഷണൽ സഹായം തേടുക. ഹൃദയ വേദന അതിര് കടക്കുന്നുവെന്നോ ഒരുപാട് കാലം നീണ്ട് നിൽക്കുന്നുവെന്നോ തോന്നുന്നുവെങ്കിൽ ഒരു തെറാപ്പിസ്റ്റിനെയോ കൗൺസിലറെയോ സമീപിക്കുന്നത് പരിഗണിക്കുക

ആരോഗ്യം പരിചരിക്കാൻ ശ്രദ്ധിക്കുക . നന്നായി ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക. ശാരീരിക ആരോഗ്യം വൈകാരിക ക്ഷേമത്തെ സാരമായി ബാധിക്കും

ഒറ്റപ്പെടൽ ഒഴിവാക്കുക. ഒറ്റപ്പെടുന്നത് ദുഃഖത്തെ കൂടുതൽ തീവ്രമാക്കും. അതിനാൽ കൂടുതൽ സാമൂഹികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കൂടുതൽ സമയം എൻഗേജ് ആയിരിക്കാനും ശ്രദ്ധിക്കുക. പുതിയ കാര്യങ്ങൾ പരീക്ഷിക്കുക

നിങ്ങളുടെ ഹൃദയം തകർത്ത വ്യക്തിയുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. വൈകാരിക അകലവും വ്യക്തതയും നേടാൻ ഈ വേർപിരിയൽ നിങ്ങളെ സഹായിക്കും. കുറഞ്ഞത് തുടക്കത്തിലെങ്കിലും ഈ അകലം പാലിക്കുക

സാഹചര്യങ്ങൾ വിലയിരുത്തി കാര്യങ്ങൾ പഠിക്കുക. ബന്ധങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കുക. ഭാവിയിൽ വളരാനും മികച്ച തിരഞ്ഞെടുപ്പുകൾ നടത്താനും ഈ അനുഭവങ്ങൾ നിങ്ങളെ സഹായിക്കും

നിങ്ങളെ സന്തോഷിപ്പിക്കുകയും വേദനയിൽ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഹോബികൾ, യാത്രകൾ തുടങ്ങിയവ പരീക്ഷിക്കുക