എരിവ് മാത്രമല്ല; പച്ചമുളകിനുണ്ട് ഔഷധഗുണങ്ങളും

വെബ് ഡെസ്ക്

ഒട്ടുമിക്ക ഭക്ഷണത്തിലും നമ്മള്‍ പൊതുവായി ചേര്‍ക്കുന്ന ഒന്നാണ് പച്ചമുളക്. പച്ചമുളകിന്റെ എരിവോട് കൂടിയ കറികളും സാലഡുമെല്ലാം പലരുടെയും ഇഷ്ട വിഭവമാണ്

എരിവിന്റെ രുചി മാത്രമല്ല, ആരോഗ്യത്തിനും ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നു പച്ചമുളക്

പച്ചമുളക് വിറ്റാമിനുകളാല്‍ സമ്പന്നമാണ്. വിറ്റാമിന്‍ സി വലിയൊരളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ആരോഗ്യമുള്ള ചര്‍മം നല്‍കുകയും മുറിവുണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു

പച്ചമുളകില്‍ ക്യാപ്‌സൈസില്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

പച്ചമുളകില്‍ നിന്നുള്ള ചൂട് മെറ്റബോളിസം വര്‍ധിപ്പിക്കുകയും കലോറികള്‍ കുറയ്ക്കാനും സഹായിക്കുന്നു

വിട്ടുമാറാത്ത വേദന കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നു. സന്ധിവാതം, മൈഗ്രെയ്ന്‍ തുടങ്ങിയ അവസ്ഥകളില്‍ നിന്നു മോചനം നല്‍കാനും പച്ചമുളക് സഹായിക്കും

രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കാനും പച്ചമുളക് സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു

പച്ചമുളക് സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. ഇവ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്നു