ബീറ്റ്‌റൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ

വെബ് ഡെസ്ക്

ബീറ്റ്‌റൂട്ട് നമ്മൾ സാധാരണയായി കഴിക്കുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം. ബീറ്ററൂട്ടിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ബീറ്റ്‌റൂട്ട് രക്ത സമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും അനുയോജ്യമാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ അത്‌ലറ്റിക് പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നു. സ്റ്റാമിനയും ശക്തിയും കൂട്ടുന്നു.

ബീറ്റ്റൂട്ടിലെ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തെയും അത് പിന്തുണയ്ക്കുന്നു.

ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകൾ നീർവീക്കം കുറയ്ക്കാൻ സഹായിക്കും.

ബീറ്റ്റൂട്ടിലുള്ള ബീറ്റയിൻ കരളിന്റെ ആരോഗ്യം കാക്കുന്നു. വിഷാംശങ്ങൾ നീക്കാനും സഹായിക്കുന്നു.

ഗ്ലൈസെമിക് ഇൻഡക്സും നാരുകളും ഉള്ളതിനാൽ ബീറ്റ്‌റൂട്ട് പ്രമേഹ രോഗികൾക്ക് നിയന്ത്രിതമായ അളവിൽ കഴിക്കാം.

ബീറ്റ്‌റൂട്ട് നിയന്ത്രിതമായ അളവിൽ കഴിക്കുന്നത് ഗര്‍ഭാശയത്തിന്റെ വികാസത്തിന് ആവശ്യയമായ ഫോളേറ്റ് ഉൾപ്പടെയുള്ള അവശ്യ പോഷകങ്ങൾ നൽകുന്നു. അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഉത്തമം