സ്ത്രീകളുടെ ആരോഗ്യത്തിന് ഉത്തമം; അറിയാം കറുവപ്പട്ടയുടെ ഗുണങ്ങൾ

വെബ് ഡെസ്ക്

സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും. കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ഗുണം ചെയ്യും

പ്രീബയോട്ടിക് ഗുണങ്ങളുള്ള കറുവപ്പട്ട സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കറുവപ്പട്ടയിൽ ആന്റിഓക്സിഡന്റ്, ആന്റി ഡയബറ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്

സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പ്രധാനമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കറുവപ്പട്ട

ആർത്തവചക്രം ക്രമീകരിക്കാൻ സഹായിക്കും

കറുവപ്പട്ടയുടെ ഉപയോഗത്തിലൂടെ ഹോർമോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഗർഭാശയത്തിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും സാധിക്കും. ഇതുവഴി ആർത്തവചക്രം ക്രമീകരിക്കാം

പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ ഒരു പരിധി വരെ കറുവപ്പട്ട ഉപയോഗത്തിലൂടെ സാധിക്കും. കറുവപ്പട്ട വെള്ളം തേൻ ചേർത്ത് കഴിക്കുന്നത് പിസിഒഎസിന്റെ ലക്ഷണങ്ങൾ കുറയ്ക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

കറുവപ്പട്ട ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട

എല്ലാ ദിവസവും ഒരു കപ്പ് ചെറുചൂടുള്ള കറുവപ്പട്ട വെള്ളം കുടിക്കുന്നത് ആർത്തവ വേദനയുടെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. 

പ്രതിരോധശേഷി വർധിപ്പിക്കും

കറുവപ്പട്ടയിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്, അതിനാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും

കറുവപ്പട്ടയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കറുവപ്പട്ട സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്