അറിയാം കുക്കുമ്പറിന്റെ ആരോഗ്യഗുണങ്ങള്‍

വെബ് ഡെസ്ക്

പാകം ചെയ്യാതെ കഴിക്കാവുന്ന പച്ചക്കറികളില്‍ ആരോഗ്യഗുണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് കുക്കുമ്പര്‍. സാലഡ് ആയോ കുക്കുമ്പര്‍ മാത്രമായോ കഴിക്കാറുണ്ട്. കുക്കുമ്പറിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാം

ശരീരഭാരം കുറയ്ക്കാം

ജലാംശം കൂടുതലുള്ള, കാലറി കുറഞ്ഞ, നാരുകളാല്‍ സമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് കുക്കുമ്പര്‍. ഇതു കഴിക്കുമ്പോള്‍ പെട്ടെന്ന് വയറുനിറഞ്ഞെന്ന തോന്നല്‍ ഉണ്ടാകുകയും ഭാരം നിയന്ത്രിക്കാനും സാധിക്കും

വിറ്റാമിനുകളുടെ കലവറ

വിറ്റാമിനുകളായ കെ, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ സ്രോതസായ കുക്കുമ്പര്‍ ആരോഗ്യം പ്രദാനം ചെയ്യുന്നു

ദഹനം മെച്ചപ്പെടുത്താം

കുക്കുമ്പറിലുള്ള നാരുകള്‍ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും

കോശസംരക്ഷണം

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് കുക്കുമ്പര്‍. ഫ്‌ളവനോയ്ഡ്, ടാനിന്‍ എന്നിവ കോശങ്ങളെ സംരക്ഷിക്കും

ചര്‍മാരോഗ്യം

ചര്‍മകാന്തിക്കും വരള്‍ച്ച തടയാനും കുക്കുമ്പര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

രക്തസമ്മര്‍ദം നിയന്ത്രിക്കാം

കുക്കുമ്പറില്‍ കൂടുതല്‍ അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനും ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ വിറ്റാമിന്‍ കെ കുക്കുമ്പറിലുണ്ട്. കാല്‍സ്യത്തിന്റെ ശോഷണം തടഞ്ഞ് ഒസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും