വ്യായാമം ദിനചര്യ ആക്കേണ്ടതിന്റെ ഏഴ് കാരണങ്ങള്‍

വെബ് ഡെസ്ക്

ദിവസവും ശരീരത്തിന് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

നമ്മുടെ ആരോഗ്യത്തിനായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് വ്യായാമം

നിര്‍ബന്ധമായും വ്യായാമം ചെയ്യേണ്ടതിന്റെ ഏഴ് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

തലച്ചോറിന് ഉന്മേഷം പ്രദാനം ചെയ്യുന്നു

വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതായും ഓര്‍മശക്തി വര്‍ധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. ഓര്‍മശക്തിയും സംസാരശേഷിയും നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നതിനു ഏറോബിക്സ് പോലെയുള്ള വ്യായാമങ്ങള്‍ സഹായിക്കും

സന്തോഷമുള്ള മാനസികാവസ്ഥ ഉണ്ടാക്കുന്നു

സംഘര്‍ഷം, സമ്മര്‍ദം എന്നിവകാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് മികച്ച പരിഹാരമാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ സന്തോഷ ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുകയും അവ മാനസികപിരിമുറുക്കത്തിന് അയവ് വരുത്തി മനസ്സിന് സന്തോഷം ഉണ്ടാക്കുകയും ചെയ്യുന്നു

സുഖകരമായ ഉറക്കം നല്‍കുന്നു

രാത്രിയില്‍ നല്ല ഉറക്കം നല്‍കാന്‍ വ്യായാമത്തിനു കഴിയും. ദിവസവുമുള്ള ഉറക്കത്തിന് കൃത്യത നല്‍കുന്നതിനും ഗാഢമായ ഉറക്കം പ്രദാനം ചെയ്യുന്നതിനും വ്യായാമം നല്ലതാണ്. എന്നാല്‍ രാത്രിസമയത്തെ വ്യായാമം വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ഉറക്കകുറവിനു കാരണമാകുകയും ചെയ്യും

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

ദിവസവും വ്യയാമം ചെയ്യുന്നതിലൂടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തി രോഗങ്ങളെ ചെറുക്കാനാകും. ശ്വാസകോശ സംബന്ധമായ അണുബാധ നിയന്ത്രിച്ച് പനി, ജലദോഷം മുതലായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനമായി കുറയ്ക്കാം

ഹൃദയസുരക്ഷയ്ക്ക് ഉത്തമം

വ്യായാമത്തിലൂടെ ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാം. നിരന്തര വ്യായാമത്തിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനു ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ തടയാനും കഴിയും

ശരീരഭാരത്തെ വരുതിയിലാക്കാം

ശരീരഭാരം നിയന്ത്രിക്കുന്നതില്‍ വ്യായാമത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ പേശികള്‍ക്ക് ബലം ലഭിക്കുകയും ആരോഗ്യമുള്ള ശരീരഭാരം ഉണ്ടാകുകയും ചെയ്യുന്നു

ഊര്‍ജസ്വലതയ്ക്കുള്ള മാര്‍ഗം

ദിവസവും വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന് അനുഭവപ്പെടുന്ന നിരന്തര ക്ഷീണത്തെ പ്രധിരോധിച്ച് ഊര്‍ജം വീണ്ടെടുക്കാന്‍ കഴിയും