കുതിര്‍ത്ത ഒരു വാല്‍നട്ട് ദിവസവും കഴിച്ചോളൂ; ഗുണങ്ങള്‍ അനവധി

വെബ് ഡെസ്ക്

ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളും ധാതുക്കളും പ്രദാനം ചെയ്യുന്ന ഒന്നാണ് വാല്‍നട്ട്

കുതിര്‍ത്ത ഒരു വാല്‍നട്ട് ദിവസവും കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാം

ബ്രെയിന്‍ ഫുഡ് എന്നറിയപ്പെടുന്ന വാല്‍നട്ട് ഒമേഗ3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ്. ദിവസവും ഒരു വാല്‍നട്ട് കഴിക്കുന്നത് ഏകാഗ്രത വര്‍ധിപ്പിക്കാനും ഓര്‍മ ശക്തി കൂട്ടാനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും

വാല്‍നട്ടിലെ ആരോഗ്യകരമായ കൊഴുപ്പും ആന്‌റിഓക്‌സിഡന്‌റുകളും ചീത്ത കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുകയും രക്തസമ്മര്‍ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും

കുതിര്‍ത്ത വാല്‍നട്ട് ദഹനത്തെ പ്രോത്സഹിപ്പിക്കും. ഉദരാരോഗ്യത്തിനും മലബന്ധം അകറ്റാനും ഇത് ഉത്തമം

വാല്‍നട്ടിലുള്ള നാരുകളും പ്രോട്ടീനും വയര്‍ നിറഞ്ഞ് പ്രതീതി ഉണ്ടാക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു

വാല്‍നട്ടിലുള്ള വിറ്റാമിന്‍ ബി5ഉം ഇയും ചര്‍മാരോഗ്യം സംരക്ഷിക്കുന്നു

ഹെയര്‍ ഫോളിക്കിളുകള്‍ സംരക്ഷിക്കുന്ന ബയോട്ടിന്‍ വാല്‍നട്ടിലുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

വാല്‍നട്ടിലുള്ള മെലാടോണിന്‍ നല്ല ഉറക്കം പ്രദാനം ചെയ്യുന്നു. ഇന്‍സോംനിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ പരിഹരിക്കാനും കുതിര്‍ത്ത വാല്‍നട്ട് കഴിക്കാം