ഡ്രൈ ഫ്രൂട്സിൽ കേമൻ; അറിയാം ഉണക്കമുന്തിരിയുടെ ഗുണങ്ങൾ

വെബ് ഡെസ്ക്

ഡ്രൈ ഫ്രൂട്സിൽ ഉൾപ്പെടുന്നവയാണ് ഉണക്കമുന്തിരി. മിക്ക ആൾക്കാരും ഉണക്കമുന്തിരി കഴിക്കാറുണ്ടെങ്കിലും അവയുടെ ആരോഗ്യ ഗുണങ്ങൾ പലർക്കും അത്ര സുപരിചിതമല്ല

മുന്തിരി വെയിലത്തോ യന്ത്രങ്ങളിലോ ഇട്ട് ഉണക്കിയെടുക്കുന്നതാണ് ഉണക്ക മുന്തിരികൾ. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി ആരോഗ്യത്തിന് ഏറെ നല്ലതാണ്

ദിവസവും ഉണക്കമുണ്ടിരി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ പലതാണ്. ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ് പല്ലു പൊടിഞ്ഞു പോകുന്നത് തടയുന്നു

രക്തസമ്മർദ്ദം കുറയ്ക്കാൻ

ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും ഉണക്കമുന്തിരി സഹായകമാണ്

ശരീരഭാരം കൂട്ടാൻ ഏറെ സഹായകമാണ് ഉണക്കമുന്തിരി. ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയവ ധാരാളമായി ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജ്ജം വര്‍ധിപ്പിക്കുവാൻ ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്

വിളർച്ച തടയാൻ

ഉണക്ക മുന്തിരിയിൽ അയൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഉണക്കമുന്തിരി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായകമാണ്

ഉണക്കമുന്തിരി ശീലമാക്കുന്നതിലൂടെ നിരവധി ക്യാൻസറുകളെ തടയാൻ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. കൂടാതെ, പ്രതിരോധശേഷി കൂട്ടാനും ഉണക്കമുന്തിരി ഉത്തമമാണ്

ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഉണക്കമുന്തിരിയിലുള്ളതിനാൽ ഇവ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും

ഫിനോളിക് ഫൈറ്റോകെമിക്കലുകൾ ധാരാളമുള്ളതിനാൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും ഉണക്കമുന്തിരിയിലുള്ളതിനാൽ വൈറസ് മൂലമുണ്ടാകുന്ന പനി, ബാക്ടീരിയൽ അണുബാധകൾ എന്നിവയ്ക്ക് ആശ്വാസമേകാൻ ഉണക്കമുന്തിരി സഹായിക്കും