നിസാരക്കാരനല്ല പേരക്ക; അറിയാം ആരോഗ്യ ഗുണങ്ങള്‍

വെബ് ഡെസ്ക്

ശരീരത്തിന്റെ ആരോഗ്യനില സന്തുലിതമായി നിലനിര്‍ത്തുന്നതില്‍ ഭക്ഷണക്രമം നിര്‍ണായക പങ്കുവഹിക്കുന്നു. പഴങ്ങളും പച്ചക്കറികളുമടങ്ങിയ ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനാകും. അത്തരത്തിലൊന്നാണ് പേരയ്ക്ക.

ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പേരയ്ക്ക കഴിക്കുന്നത് സഹായിക്കുന്നു

ദഹനപ്രക്രിയ മികച്ചതാക്കാന്‍ പേരയ്ക്കയ്ക്ക് കഴിയും

ശരീരഭാരം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും പേരയ്ക്ക നല്ലൊരു തിരഞ്ഞെടുപ്പാണ്

പ്രതിരോധശേഷി വര്‍ധിപ്പിക്കും

ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും പേരയ്ക്ക കഴിക്കുന്നത് ഉപയോഗപ്രദമാണ്

ആർത്തവ സമയത്തെ വേദനാജനകമായ ലക്ഷണങ്ങൾ ഒഴിവാക്കാൻ പേരയ്ക്ക സഹായിക്കും