ഉള്ളി ചില്ലറക്കാരനല്ല; പച്ചയ്ക്കോ പാചകം ചെയ്തോ കഴിക്കാം, അറിയാം ആരോഗ്യഗുണങ്ങൾ

വെബ് ഡെസ്ക്

എല്ലാ വീടുകളിലെയും ഭക്ഷണത്തിൽ നിത്യവും ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉള്ളി. രുചിക്ക് പുറമെ നിരവധി ആരോഗ്യഗുണങ്ങളും ഉള്ളി കഴിക്കുന്നതിലൂടെ ലഭിക്കും

ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം പോഷകങ്ങൾ അവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ഉള്ളി. പച്ചയ്‌ക്കോ പാചകം ചെയ്തോ കഴിക്കാവുന്നതാണ്

ഉള്ളിക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഭക്ഷണത്തിൽ കൂടുതൽ ഉള്ളി ചേർക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും

Ozgur Coskun

ദിവസവും ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തുന്നതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

പ്രമേഹ രോഗികൾക്ക് ഏറെ നല്ലതാണ് ഉള്ളി. ഉള്ളിയിലടങ്ങിയിട്ടുള്ള ഓർഗാനിക് സൾഫറും ക്വെർസെറ്റിൻ സംയുക്തങ്ങളും ഇൻസുലിൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കും അതിലൂടെ ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു

ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കും

ഉള്ളിയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ കെ എന്നിവ ചർമം ആരോഗ്യമുള്ളതായി നിലനിർത്താൻ സഹായിക്കും. മുഖത്തെ പാടുകള്‍ നീക്കം ചെയ്യാനും, കാലാവധി കഴിഞ്ഞ കോശങ്ങള്‍ ചര്‍മ്മത്തില്‍ അടിഞ്ഞുകിടക്കാതെ അവയെ പുറന്തള്ളുന്നതിനുമെല്ലാം ഉള്ളി സഹായകമാണ്

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ഉള്ളിയിൽ കലോറി കുറവാണ്. കൂടാതെ ധാരാളം നാരുകളും അടങ്ങിയിട്ടിട്ടുണ്ട്. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ഇതുമൂലം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ഇടയ്ക്ക് ലഘുഭക്ഷണം കഴിക്കുന്ന ശീലം തടയുകയും ചെയ്യും

അസ്ഥികളുടെ ആരോഗ്യം വർധിപ്പിക്കും

ഉള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫറും ക്വെർസെറ്റിനും അസ്ഥികളുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും വർധിപ്പിക്കുന്നതിനും സഹായിക്കും

ഹൃദയാരോഗ്യത്തിന് ഉത്തമം

ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോള്‍ അടക്കമുള്ള ഹൃദയ സംബന്ധ രോഗങ്ങളുണ്ടാകുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ഉള്ളിയിലെ സൾഫർ സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

പ്രതിരോധശേഷി വർധിപ്പിക്കും

ഉള്ളിയില്‍ ധാരാളം പ്രീബയോട്ടിക്സും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു

കാൻസറിനുള്ള സാധ്യത കുറയ്ക്കും

ഉള്ളിയിലെ പല സംയുക്തങ്ങളിലും കാൻസറിനെ ചെറുക്കാൻ സഹായിക്കും. ക്വെർസെറ്റിൻ എന്ന പോഷകം അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിന് കാരണമാകുന്ന മൂലകങ്ങളെ തടയുകയും കാൻസർ കോശങ്ങളെ ചെറുക്കുകയും ചെയ്യും