പോഷകങ്ങളുടെ കലവറ; അറിയാം ഗോജി ബെറീസിന്റെ ഗുണങ്ങൾ

വെബ് ഡെസ്ക്

ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറത്തിലുള്ള പഴമാണ് ഗോജി ബെറി. നമ്മുടെ നാട്ടിൽ അത്ര പ്രചാരണത്തിലില്ലാത്ത വിദേശയിനമാണ് ഇവ. നിരവധി പോഷകഗുണങ്ങൾ അടങ്ങിയതാണ് ഈ പഴങ്ങൾ.

പഴുത്ത പഴം കഴിക്കാനും ഉണക്കി ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കാനും കഴിയുന്ന ഈ വിദേശയിനം ബെറിപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഓണ്‍ലൈൻ ഷോപ്പുകളില്‍ സുലഭമായി ഗോജി ബെറീസ് ലഭിക്കും

ഗോജി ബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

രോഗപ്രതിരോധശേഷി വർധിപ്പിക്കും

ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ഗോജി ബെറി. വിറ്റാമിന് സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുള്ളതിനാൽ ഗോജി ബെറികള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും

വിറ്റാമിനുകളും മിനറലുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗോജി ബെറികളിൽ അടങ്ങിയിട്ടുള്ള എളുപ്പം ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

ദഹനപ്രക്രിയ സുഗമമാക്കും

ജോജി ബെറീസിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും ഒപ്പം മലബന്ധം തടയുകയും ചെയ്യും

കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗോജി ബെറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഗ്ലോക്കോമ പോലെയുള്ളവയെ തടയാന്‍ ഇവയിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ ഏറെ ഗുണം ചെയ്യും

ചർമ്മ സംരക്ഷണത്തിന് ഉത്തമം

ആന്‍റി ഏജിംഗ് ഗുണങ്ങളുള്ളവയാണ് ഗോജി ബെറികള്‍. പ്രായമാകുന്നത് മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തടയാനും അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചുളിവുകളെയും കൊളാജൻ തകരാറുകളെയും പരിഹരിക്കാനും ഗോജി ബെറി കഴിക്കുന്നത് നല്ലതാണ്

നല്ല ഉറക്കം ലഭിക്കാനും സമ്മർദം മൂലമുണ്ടാകുന്ന പ്രശ്മങ്ങള്‍ പരിഹരിക്കാനും ഗോജി ബെറി കഴിക്കാവുന്നതാണ്.

വിളര്‍ച്ചയെ തടയും

അയേണും ഗോജി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.