ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉത്തമം; ഗ്രീൻ ആപ്പിളിന്‍റെ ഗുണങ്ങൾ

വെബ് ഡെസ്ക്

ചുവന്ന ആപ്പിളുകളാണ് എല്ലാവരും കൂടുതലായി കഴിക്കുന്നത്. എന്നാല്‍ ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വിറ്റാമിൻ എ, സി, കെ എന്നിവ ധാരാളമായി ഗ്രീൻ ആപ്പിളിലും അടങ്ങിയിട്ടുണ്ട്

പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണ് ഗ്രീൻ ആപ്പിൾ. ആരോഗ്യത്തിന് മാത്രമല്ല, ചർമ - കേശ സംരക്ഷണത്തിനും ഉത്തമമാണ് ഗ്രീൻ ആപ്പിൾ

ഗ്രീൻ ആപ്പിളിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

ആരോഗ്യകരവും ശക്തവുമായ അസ്ഥികൾക്കാവശ്യമായ കാൽസ്യം ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ ലഭിക്കും. ഗ്രീൻ ആപ്പിൾ അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസിനെ തടയാൻ സഹായിക്കും

ഗ്രീൻ ആപ്പിളിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്. ഇവയിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനും സഹായകമാണ്. ശരീരത്തിൽനിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യാനും ഉത്തമം

ഗ്രീൻ ആപ്പിളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. അതേസമയം ധാതുക്കളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും അളവ് കൂടുതലുമാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ് ഗ്രീൻ ആപ്പിൾ

വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ സ്ഥിരമായി ഗ്രീൻ ആപ്പിൾ കഴിക്കുന്നതിലൂടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്

വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ ഗ്രീന്‍ ആപ്പിള്‍ ചര്‍മത്തിന്‍റ ആരോഗ്യത്തിന് നല്ലതാണ്. ചർമത്തെ പുതുമയുള്ളതാക്കി നിലനിർത്താൻ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നതിലൂടെ ഒരു പരിധി വരെ സാധിക്കും

ഗ്രീൻ ആപ്പിളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, വിറ്റാമിൻ സി, ഫിനോൾ എന്നിവ ശരീരത്തിലെ ചുളിവുകൾ, നേർത്ത വരകൾ എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കും

ഗ്രീൻ ആപ്പിൾ കരളിനെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും