മധുരം മാത്രമല്ല, അറിയാം തേനിന്റെ ഗുണങ്ങൾ

വെബ് ഡെസ്ക്

മധുരം മാത്രമല്ല, നിരവധി ഗുണങ്ങളാണ് തേനിലുള്ളത്. ആന്റി-ഓക്സിഡന്റുകളും ധാതുക്കളും ധാരാളമുള്ളതിനാൽ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോ​ഗിക്കാവുന്നതാണ്. ദിവസവും തേൻ കഴിക്കുന്നതിന്റെ ഗുണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

ശരീരത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ തേൻ സഹായിക്കും. ദിവസവും ഒരു സ്പൂൺ തേൻ കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. തേനിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ചർമ്മത്തിനും ആരോഗ്യത്തിനുമൊക്കെ തേൻ ഏറെ നല്ലതാണ്. മധുരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, പ്രേമേഹം പോലുള്ള രോഗങ്ങളുണ്ടാക്കാൻ ഇത് കാരണമാകും. എന്നാൽ തേനിലുള്ളത് സ്വാഭാവിക മധുരമായത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് പഞ്ചസാരയുടെ അത്ര ദോഷകരമല്ല.

തേൻ ശരീരത്തിലെ രക്തത്തിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇതിലുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മെറ്റബോളിക് സിൻഡ്രോമിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹ രോഗമുള്ളവർ മിതമായ അളവിൽ മാത്രമേ തേൻ കഴിക്കാവൂ

ചർമ്മത്തിന് ഏറെ നല്ലതാണ് തേൻ. മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാൻ തേൻ ഉപയോഗിക്കുന്നതിലൂടെ സഹായിക്കും. ചർമ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസറായും തേൻ ഉപയോഗിക്കാം. വരണ്ട ചർമ്മത്തിനും തേൻ ഉത്തമം

അസ്കോർബിക് ആസിഡ്, പാന്റോതെനിക് ആസിഡ്, നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങിയ വിറ്റാമിനുകളുടെയും കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ പ്രത്യേക ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് തേൻ

ദിവസവും തേൻ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും. രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും

പ്രഭാതത്തിൽ കുടിക്കുന്ന പാനീയങ്ങളിൽ പഞ്ചസാരയ്ക്ക് പകരം തേൻ ചേർത്ത് കഴിക്കുന്നത് ഉത്തമം. വ്യായാമ ശേഷം ശരീരത്തിലെ ക്ഷീണം അകറ്റാനും ഊർജ്ജം നൽകാനും ഇത് സഹായിക്കും. രാവിലെ ബ്രെഡ് പോലുള്ളവ കഴിക്കുമ്പോൾ ജാമ്മിന് പകരമായും തേൻ ഉപയോഗിക്കാവുന്നതാണ്

തേൻ ക്ഷീണവും അലസതയും കുറയ്ക്കാൻ സഹായിക്കുന്നു. ചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അണുബാധയെ ചെറുക്കാൻ തേനിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കും

രാത്രിയിലെ ഉറക്കം മെച്ചപ്പെടും. തേൻ സെറോടോണിൻ പുറത്തുവിടുകയും, ശരീരം അതിനെ മെലറ്റോണിനാക്കി മാറ്റുകയും ചെയ്യുന്നു, ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും

മുറിവുകകളും പൊള്ളലുകളും ചികിൽസിക്കാൻ തേൻ സഹായകമാണ്. തേനിലെ ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ ശരീരത്തിലെ ചെറിയ മുറിവുകൾ ഉണങ്ങാൻ സഹായിക്കും. കൂടാതെ, ശ്വേതരക്താണുക്കളുടെ എണ്ണം കുറയുന്നത് തടയാനും തേൻ സഹായകമാണ്