ഇഡ്ഡ്ലി ആണോ പ്രഭാത ഭക്ഷണം? ഗുണങ്ങൾ ഏറെയാണ്

വെബ് ഡെസ്ക്

മലയാളികള്‍ക്ക് എന്നും ഇഷ്മുള്ള ഒന്നാണ് ഇഡ്ഡ്ലി. നല്ല പൂ പോലുള്ള ഇഡ്ഡ്ലിയും കൂടെ സാമ്പാറും തേങ്ങാ ചമ്മന്തിയും ഉണ്ടെങ്കിൽ പിന്നെ നമുക്കൊന്നും വേണ്ട .

അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചാണ് ഇഡ്ഡ്ലി ഉണ്ടാക്കുന്നത്. ഇന്ത്യക്ക് പുറമെ മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡ്ലി പ്രിയങ്കരമായ ഭക്ഷണമാണ്.

ഇഡ്ഡ്ലി തന്നെ റവ ഇഡ്ലി, സാമ്പാർ ഇഡ്ലി, രസ ഇഡ്ലി, നെയ്യ് ഇഡ്ലി, ഉലുവ ചേർത്തുള്ള ഇഡ്ലി എന്നിങ്ങനെ പല തരത്തിൽ ലഭിക്കാറുണ്ട്. പാലക്കാട്ടെ രാമശ്ശേരി ഇഡ്ഡ്ലിയും വളരെ പ്രശസ്തമാണ്.

എന്നാൽ ഇഡ്ലി അത്ര ചില്ലക്കാരൻ ഒന്നുമല്ല. ഇഡ്ഡ്ലിയുടെ ആരോഗ്യ ഗുണങ്ങൾ നോക്കൂ...

ആവിയിൽ വേവിച്ചാണ് ഇഡ്ഡ്ലി ഉണ്ടാക്കുന്നത്. ഇതിൽ കലോറി കുറവായതിനാൽ ഭാരം കുറക്കാൻ ഇഡ്ലി ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

മാവ് പുളിക്കുന്നത് കൊണ്ട് സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളെ ഇത് തകർക്കുന്നു. ഇത് ദഹന പ്രക്രിയയെ കൂടുതൽ എളുപ്പമാക്കുന്നു.

ഇഡ്ഡ്ലി സ്വാഭാവികമായും ഗ്ലുട്ടൻ ഇല്ലാത്ത ഭക്ഷണമാണ്. അതിനാൽ ഗ്ലുട്ടൻ ഉള്ള ഭക്ഷണം കഴിക്കാൻ പറ്റാത്തവർക്കും സീലിയാക് രോഗം ഉള്ളവർക്കും ഇഡ്ഡ്ലി കഴിക്കാവുന്നതാണ്.

അരിയിൽ നിന്നുമുള്ള കാർബോഹൈഡ്രേറ്റ് , പയറിൽ നിന്നുള്ള പ്രോട്ടീനുകൾ ,ഫെർമെന്റേഷൻ മൂലമുള്ള കൊഴുപ്പ് എന്നിവ കൊണ്ട് സമ്പന്നമാണ് ഇഡ്ഡ്ലി. ഇഡ്ഡ്ലി ദിവസം മുഴുവൻ നീണ്ട് നിൽക്കാവുന്ന എനർജി നമുക്ക് പ്രദാനം ചെയ്യുന്നു.

പൂരിത കൊഴുപ്പും കൊളസ്ട്രോളും ഇഡ്ഡ്ലിയിൽ കുറവായിരിക്കും. അത് ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയുകയും ചെയ്യുന്നു.