ആരോഗ്യത്തിന് ഉത്തമം; അറിയാം വേപ്പിലയുടെ ഗുണങ്ങൾ

വെബ് ഡെസ്ക്

ഒരുപാട് ഗുണങ്ങളും ഔഷധ മൂല്യങ്ങളും നിറഞ്ഞതാണ് വേപ്പില. അൽപ്പം കയ്ച്ചാലും ആരോഗ്യത്തിന് ഉത്തമം. വെറും വയറ്റിൽ വേപ്പില കഴിക്കുന്നതിലൂടെ ശരീരത്തിലെ പകുതി രോഗങ്ങളും മാറുമെന്ന് പഴമക്കാർ പറയാറുണ്ട്. ദിവസവും വേപ്പില കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങൾ എന്തൊക്കെയെന്നറിയാം.

വെറും വയറ്റിൽ വേപ്പില കഴിക്കുന്നത് കുടലിനെയും അന്നനാളത്തെയും രോഗാണുക്കളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും. ചിട്ടയില്ലാത്ത ജീവിതശൈലി, കഴിക്കുന്ന ഭക്ഷണം, ക്രമരഹിതമായ ഭക്ഷണപാനീയ ശീലങ്ങൾ എന്നിവ കാരണം കുടലിൽ അണുബാധയുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. ഇവയെ ചെറുക്കാൻ വേപ്പില സഹായകമാകും

വേപ്പിലയിൽ അടങ്ങിയിട്ടുള്ള ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കും. ഓക്സിഡേറ്റീവ് സ്ട്രെസ് കരളിന്റെ കോശങ്ങളെ നശിപ്പിക്കും, ഇത് ചെറുക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടും

പ്രമേഹത്തിന് ഉത്തമം

വെറും വയറ്റിൽ വേപ്പില കഴിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇതു കൂടാതെ ശരീരത്തിലെ രക്തത്തിന്റെ വിഷാംശം നീക്കം ചെയ്ത് രക്തത്തെ ശുദ്ധമാക്കാനും വേപ്പില ഉപകരിക്കും

വെള്ളത്തിൽ വേപ്പിലയിട്ട് തിളപ്പിച്ച് അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത് അസിഡിറ്റിയും വയറുവേദനയും ഇല്ലാതാക്കാൻ സഹായിക്കും. വേപ്പിലയിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലബന്ധം ഒഴിവാക്കാനും സഹായിക്കുകയും

വേപ്പിലയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും

വേപ്പില എങ്ങനെ കഴിക്കാം?

സാധാരണയായി, വേപ്പില ചതച്ച് അതിൽ നിന്ന് ലഭിക്കുന്ന നീര് കുടിക്കുകയാണ് ഉത്തമം. എപ്പോഴും പുതുതായി ഉണ്ടാക്കിയ വേപ്പിലയുടെ നീര് എടുക്കാൻ ശ്രദ്ധിക്കുക. മറ്റൊരുതരത്തിൽ, വേപ്പില ഒരു ചട്ടിയിൽ ഉണക്കി, കൈകൊണ്ട് ചതച്ച് വെളുത്തുള്ളിയും കടുകെണ്ണയും ചേർത്ത് ചോറിനൊപ്പം കഴിക്കുന്നതും ഗുണം ചെയ്യും

ശ്രദ്ധിക്കേണ്ട കാര്യം!

എപ്പോഴും ചെറിയ അളവിൽ മാത്രം വേപ്പില കഴിക്കാൻ ശ്രമിക്കുക, മറ്റ് രോഗങ്ങളുണ്ടെങ്കിൽ കഴിക്കുന്നതിന് മുൻപ് ഡോക്ടർമാരുടെ ഉപദേശം തേടണം. രോഗം ഭേദമാക്കാൻ ഇത്തരത്തിലുള്ള വീട്ടുവൈദ്യങ്ങളെ മാത്രം ആശ്രയിക്കരുത്