താളിനെ വെറുതേ തള്ളല്ലേ... ചില്ലറയല്ല ചേമ്പിലയുടെ ഗുണങ്ങള്‍

വെബ് ഡെസ്ക്

പറമ്പില്‍ സമൃദ്ധമായി വളരുന്ന ചേമ്പില (താള്‍) ചില്ലറക്കാരനല്ല, ചേമ്പിലയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ആരും അത് വെറുതെ കളയില്ല

കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പാണ്. ചേമ്പിന്റെ വിത്തും ഇലകളും തണ്ടുമെല്ലാം പോഷക സമൃദ്ധമാണ്.

വിറ്റാമിന്‍ എ കൊണ്ട് നിറഞ്ഞതാണ് ചേമ്പില. കൂടാതെ വിറ്റാമിന്‍ ബി, സി, തയാമിന്‍, റൈബോഫ്ലേവിന്‍, ഫോളേറ്റ് എന്നിവയും മാംഗനീസ്, കോപ്പര്‍, പൊട്ടാസ്യം, അയണ്‍ എന്നിവയും ധാരാളമുണ്ട്.

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. തിമിരം, കാഴ്ചക്കുറവ്, മയോപിയ തുടങ്ങിയ നേത്രരോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

ഒരു കപ്പ് ചേമ്പിലയില്‍ നിന്ന് 86% വിറ്റാമിന്‍ സിയാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വിവിധ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കും

കാലറി വളരെ കുറവായതിനാലും ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കുന്നു

ദഹനപ്രശ്‌നങ്ങള്‍ അകറ്റുന്നു, കൊളസ്‌ട്രോള്‍ കുറയ്ക്കും

നാരുകള്‍കൊണ്ട് സമ്പന്നമായതിനാല്‍ ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുന്നു. ഇതില്‍ 1% മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളു. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഇതിലെ പോഷകങ്ങള്‍ സഹായിക്കുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ചേമ്പിലയിലെ പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നു.

ഗര്‍ഭസ്ഥ ശിശുവിന്‌റെ വളര്‍ച്ചയ്ക്ക്

വിറ്റാമിന്‍ ബി അടങ്ങിയതിനാല്‍ ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിക്കും.

രോഗ പ്രതിരോധം

ശക്തമായ ആന്റിഓക്സിഡന്റായ വിറ്റാമിന്‍ സി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും പലതരം ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

പൊട്ടാസ്യവും ആന്റി ഇന്‍ഫ്‌ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാല്‍ രക്തസമ്മര്‍ദവും ഇന്‍ഫ്‌ലമേഷനും കുറയ്ക്കുന്നു.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

ചേമ്പിലയിലെ ഭക്ഷ്യനാരുകള്‍ ശരീരത്തിലെ ഇന്‍സുലിന്റെയും ഗ്ലൂക്കോസിന്റെയും അളവിനെ നിയന്ത്രിക്കുന്നു.