ദിവസവും ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ പലതുണ്ട്

വെബ് ഡെസ്ക്

ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയതാണ് ഒലീവ് ഓയിൽ. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ സഹായകമാണ്

ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നത് മുതൽ ചർമ്മത്തെ മനോഹരമായി സൂക്ഷിക്കാൻ കഴിയുന്ന സവിശേഷതകൾ വരെ ഒലിവ് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിലിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഒലിവ് ഓയിലിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, അൽഷിമേഴ്‌സ്, ആർത്രൈറ്റിസ്, തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും

സ്ട്രോക്ക് വരാനുള്ള സാധ്യത കുറയും. രക്തം കട്ടപിടിക്കുകയോ രക്തസ്രാവം മൂലമോ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് സ്ട്രോക്ക് ഉണ്ടാകുന്നതിന് കാരണം. ഒലിവ് ഓയിലിന്റെ ഉപയോഗം ഇത് തടയാൻ സഹായകമാണ്

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ് ഒലിവ് ഓയിൽ. വാർധക്യത്തോടനുബന്ധിച്ച് സംഭവിച്ചേക്കാവുന്ന ഓര്‍മക്കുറവ്‌ പോലുള്ള അവസ്ഥകളെ ഒരു പരിധി വരെ തരണം ചെയ്യാൻ ഒലിവ് ഓയിലിന് സാധിക്കും

ചർമ്മത്തിനും ഏറെ നല്ലതാണ് ഒലിവ് ഓയിൽ. ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാനും, ഫ്രീ റാഡിക്കലുകൾ മൂലം ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും

ലൈംഗിക ശേഷി വർധിപ്പിക്കും. പ്രത്യേകിച്ചും പുരുഷന്മാരിൽ ലൈംഗിക ശേഷി വർധിപ്പിക്കാൻ ഒലിവ് ഓയിലിന്റെ ഉപയോഗം ഫലപ്രദമാണ്

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പിനെ ഒഴിവാക്കാനും അമിതവണ്ണം കുറയ്ക്കാനും ഒലിവ് ഓയിൽ നല്ലതാണ്