ദിവസം പതിനായിരം ചുവട് നടന്നാലുള്ള ഗുണങ്ങള്‍

വെബ് ഡെസ്ക്

ഏറ്റവും നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒരു വ്യായാമമാണ് നടത്തം

ജിമ്മില്‍ പോകാതെയോ യാതൊരുവിധ ഉപകരണങ്ങളോ ഉപയോഗിക്കാതെ ചെയ്യാന്‍ സാധിക്കുന്ന വ്യായാമമാണ് നടത്തം

ഔട്ട് ഡോര്‍ വാക്കിങ് ആണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നതെങ്കിലും ട്രെഡ് മില്‍ നടത്തം പ്രയോജനപ്പെടുത്തുന്നവരുമുണ്ട്. രണ്ടും ആരോഗ്യത്തിന് ഗുണം ചെയ്യുന്നുണ്ട്

രാവിലെയോ വൈകിട്ടോ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും നടക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം

ശ്വാസകോശത്തിന്‌റെ ശേഷി വര്‍ധിപ്പിക്കാന്‍ നടത്തത്തിലൂടെ സാധിക്കും. ഇതിലൂടെ ശ്വാസകോശരോഗ സാധ്യത കുറയ്ക്കാം

അമേരിക്കന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ദിവസവും പതിനായിരം ചുവട് നടക്കുന്നതിലൂടെ ഹൃദയാരോഗ്യം വര്‍ധിപ്പിക്കാം. മാത്രമല്ല ഹൃദ്രോഗസാധ്യത പകുതിയായി കുറയ്ക്കാനുമാകും

സമ്മര്‍ദം ലഘൂകരിച്ച് മാനസികാരോഗ്യം നിലനിര്‍ത്താന്‍ നടത്തം സഹായിക്കും

ദിവസവും പതിനായിരം ചുവട് നടക്കുന്നതിലൂടെ പക്ഷാഘാതം പോലുള്ള രോഗങ്ങള്‍ പ്രതിരോധിക്കാം

പ്രമേഹത്തെ പ്രതിരോധിക്കാനും രോഗം കുറയ്ക്കാനും ദിവസവും പതിനായിരം ചുവട് നടക്കുന്നതിലൂടെ സാധിക്കും