അമിത സമ്മർദ്ദം ആണോ; ഈ ശാരീരിക ലക്ഷണങ്ങൾ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

സമ്മർദ്ദങ്ങൾ ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഭാഗമാണ്. അമിതമായി സമ്മർദ്ദം പലപ്പോഴും കാര്യമായ ശാരീരിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

സമ്മർദ്ദം ഉണ്ടാകുമ്പോൾ തലവേദന, ചർമ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രതിരോധശേഷി കുറയൽ തുടങ്ങിയ പ്രശ്നങ്ങൾ അമിത സമ്മർദ്ദങ്ങൾ മൂലം ഉണ്ടാകാം

സമ്മർദ്ദം ദഹന വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് വിദഗ്ദർ പറയുന്നു. വയറുവേദന, ഓക്കാനം, ദഹനക്കേട് തുടങ്ങിയ ഉണ്ടാകാം. സാധാരണ ദഹനപ്രവർത്തനങ്ങൾ തടസപ്പെടാം.

സമ്മർദ്ദം പേശീ പിരിമുറുക്കവും വേദനയും ഉണ്ടാകാൻ കാരണമാകുന്നു. പ്രത്യേകിച്ച് കഴുത്ത്, തോളുകൾ, പുറം എന്നിവിടങ്ങളിലും മറ്റു ഭാഗങ്ങളിലും പേശികൾ ചുരുങ്ങുകയും പിരിമുറുക്കം ഉണ്ടാവുകയും ചെയ്യുന്നു.

തലവേദനയും മൈഗ്രേയ്‌നും ഉണ്ടാകാൻ സമ്മർദ്ദം ഒരു കാരണമാകുന്നു. തലയിലെയും കഴുത്തിലെയും പേശികൾ മുറുകുകയും വേദനയും അസ്വാസ്ഥതയും ഉണ്ടാക്കുകയും ചെയ്യും.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ : സമ്മർദ്ദം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർധിപ്പിക്കുന്നു. കാലക്രമേണ ഹൈപ്പർ ടെൻഷൻ, ഹൃദയാഘാതം എന്നിവയുൾപ്പടെയുള്ള ദീർഘകാല ഹൃദയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.

രോഗപ്രതിരോധ സംവിധാനം ദുർബലമാവലും സമ്മർദ്ദത്തിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. അണുബാധകളും രോഗങ്ങളും പെട്ടെന്ന് ബാധിക്കാൻ ഇത് കാരണമാകും.

ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ : പിരിമുറുക്കം വിശപ്പിലെ മാറ്റങ്ങളിലേക്ക് നയിച്ചേക്കാം. തൽഫലമായി ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാം.

പ്രത്യുൽപാദന പ്രശ്നങ്ങൾ ഉണ്ടാകാം. സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവ ചക്രം പോലുള്ള പ്രശ്നങ്ങൾക്കും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിനും ഉദ്ധാരണക്കുറവിനും സമ്മർദ്ദം കാരണമാകുന്നു.

സമ്മർദ്ദം ധാരാളം ചർമ്മ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. സമ്മർദ്ദം മൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിന് കാരണം