ന്യൂഡിൽസ് ദിവസവും കഴിക്കല്ലേ...ഈ പ്രശ്നങ്ങളുണ്ടാകും

വെബ് ഡെസ്ക്

പെട്ടെന്ന് ഉണ്ടാക്കി കഴിക്കാൻ സാധിക്കുന്നതിനാൽ തന്നെ ന്യൂഡിൽസ് പലരുടെയും ഇഷ്ട ഭക്ഷണമാണ്

എന്നാൽ ദിവസവും ന്യൂഡിൽസ് കഴിക്കുന്നത് ദീർഘകാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം

ഇതിൽ വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ പോഷകങ്ങൾ കുറവാണ്. പ്രധാന ഭക്ഷണമായി ന്യൂഡിൽസിനെ ആശ്രയിക്കുന്നവർക്ക് ഇത്തരം പോഷകങ്ങൾ കുറയാൻ കാരണമാകുന്നു

പല ന്യൂഡിൽസുകളിലും അഡിറ്റീവുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു

ന്യൂഡിൽസിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകുന്നു

ന്യൂഡിൽസിൽ കലോറി കൂടുതലാണ്. അത് വലിയ അളവിൽ കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകുന്നു

ന്യൂഡിൽസിലെ നാരുകളുടെ അഭാവം പല ദഹന പ്രശ്നങ്ങൾക്കും കാരണമാകുന്നു