ഭക്ഷണത്തില്‍ ശ്രദ്ധിക്കാം; ശരീരവേദനയ്ക്ക് ആശ്വാസം ലഭിക്കും

വെബ് ഡെസ്ക്

നിരന്തരമായ ശരീരവേദനയ്ക്ക് ആശ്വാസം ലഭിക്കാന്‍ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കാം

മഞ്ഞള്‍

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ നീര്‍വീക്കത്തെ തടയാന്‍ സഹായിക്കുന്നു. സൂപ്പുകള്‍ സ്മൂത്തികള്‍, കറികള്‍ എന്നിവയില്‍ മഞ്ഞള്‍ ഉപയോഗിക്കാം.

ഇഞ്ചി

ഇഞ്ചിയില്‍ ജിഞ്ചറോള്‍ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വീക്കം കുറയ്ക്കാനും ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും.

മീന്‍

മീനില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നീര്‍വീക്കത്തെ പ്രതിരോധിക്കുന്നു

ബെറീസ്

ഉയര്‍ന്ന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ബെറികള്‍ വീക്കത്തെ തടയുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവ ലഘുഭക്ഷണമായോ സ്മൂത്തികളാക്കിയോ തൈര്, ധാന്യങ്ങള്‍ എന്നിവയ്‌ക്കൊപ്പമോ കഴിക്കാം.

പച്ചചീര

ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയ ചീര ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. വീക്കം, പേശി വേദന എന്നിവ കുറയ്ക്കാന്‍ ചീര സഹായിക്കുന്നു.

നട്‌സ്

ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ നട്‌സ് സന്ധികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു.

ചെറി

ഉയര്‍ന്ന ആന്റി ഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും അടങ്ങിയ ചെറി പഴങ്ങള്‍ പേശി വേദനയും സന്ധി വേദനയും കുറയ്ക്കും.

ഒലിവ് ഓയില്‍

ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ അടങ്ങിയ ഒലിവ് ഓയില്‍ വീക്കം, വേദന എന്നിവ കുറയ്ക്കുന്നു.

വെളുത്തുള്ളി

ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയ വെളുത്തുള്ളി വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. സന്ധികളുടെയും പേശികളുടെയും വേദന ലഘൂകരിക്കുകയും ചെയ്യുന്നു.