ഗ്രാമ്പുവിനെ കൂടെ കൂട്ടാം; ആരോഗ്യഗുണങ്ങൾ ചെറുതല്ല

വെബ് ഡെസ്ക്

ആഹാരത്തിന് മണവും രുചിയും നൽകുക മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും ഗ്രാമ്പു നൽകുന്നുണ്ട്. ഏറ്റവും ഫലപ്രദമായ ഗുണങ്ങൾ നൽകുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഗ്രാമ്പു.

ഗ്രാമ്പുവില്‍ ഫൈബര്‍, വിറ്റാമിന്‍, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണം കഴിച്ചശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ വളരെ നല്ലതാണ്

ഉയർന്ന കൊളസ്റ്റൈറാമൈൻ, ആന്റി ലിപിഡ് ഗുണങ്ങളുള്ള ഗ്രാമ്പൂ ശരീരത്തിൽ കൊളസ്ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ​ഗ്രാമ്പു മികച്ച സു​ഗന്ധവ്യഞ്ജനമാണ്

വിറ്റാമിൻ സിയുടെ കലവറയായ ​ഗ്രാമ്പു നിത്യവും കഴിക്കുന്നത് രോ​ഗപ്രതിരോധശേഷിക്ക് മികച്ചതാണ്. ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുന്നതിനാൽ തന്നെ മോണയുടെയും പല്ലിന്റെയും ആരോ​ഗ്യത്തിന് ​ഗ്രാമ്പു കഴിക്കുന്നത് നല്ലതാണ്

ആന്റി ബാക്ടീരിയൽ ഗുണങ്ങളുളള ഇവയ്ക്ക് മെറ്റബോളിസം മെച്ചപ്പെടുത്താനും ദഹനപ്രശ്നങ്ങൾ അകറ്റാനുമെല്ലാം ഗ്രാമ്പു മികച്ചതാണ്

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും ​ഗ്രാമ്പുവിലുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും

​ഗ്രാമ്പുവിൽ ഫ്ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും വിറ്റാമിൻ സിയും ഉൾപ്പടെയുളള ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇവയ്ക്ക് ശരീരത്തെ ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാനും ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്നും ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കും.

ശക്തമായ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ​ഗ്രാമ്പു നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഇവ രക്തസമ്മർദം കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോ​ഗ്യത്തിനും സ​ഹായിക്കും

മഗ്നീഷ്യവും വിറ്റാമിൻ കെയും അടങ്ങിയ ​ഗ്രാമ്പു നിത്യവും കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിനും നല്ലതാണ്