വേനൽക്കാലത്ത് ശരീരം തണുപ്പിക്കാം ഈ പാനീയങ്ങളിലൂടെ

വെബ് ഡെസ്ക്

വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പെട്ടെന്നുണ്ടാകുന്ന ക്ഷീണത്തെ തടയാൻ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്

വേനൽക്കാലത്ത് ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം സംഭവിക്കുകയും തളർന്നുപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും

വേനൽ ചൂടിനെ മറികടക്കാൻ ശീതളപാനീയങ്ങൾ തന്നെയാണ് മികച്ച പോംവഴി. ശരീരം തണുപ്പിയ്ക്കുന്ന ചില ജ്യൂസുകൾ വേനൽക്കാലത്ത് കുടിക്കുന്നത് ചൂടിൽ നിന്നും ഏറെ ആശ്വാസം പകരും

വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. ഈ സമയത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം

കരിക്കിന്‍ വെള്ളം

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കരിക്കിന്‍ വെള്ളം വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ ഒരു പാനീയമാണ്. ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും മികച്ചതാണ്

വെള്ളരിക്കാ ജ്യൂസ്

വെള്ളരിക്ക വളരെ വേ​ഗം ശരീരത്തിലെ ചൂടു കുറയ്ക്കുകയും ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. സാലഡ് ആയും ജ്യൂസ് അടിച്ചും ചൂടു സമയത്ത് കുക്കുമ്പര്‍ കഴിക്കുന്നത് നല്ലതാണ്

നാരങ്ങ വെള്ളം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വേനല്‍ക്കാലത്തെ ദാഹം ശമിപ്പിക്കാനും ഉത്തമം

തണ്ണീർമത്തന്‍ ജ്യൂസ്

തണ്ണീർമത്തന്‍ ജ്യൂസിൽ ആന്‍റിഓക്സിഡന്‍റുകളും വെള്ളവും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ പാനീയമാണ് തണ്ണീർമത്തന്‍ ജ്യൂസ്

തേന്‍വെള്ളം, ശര്‍ക്കര ചേര്‍ത്ത പാനീയം

വേനല്‍ക്കാലത്ത് ഊര്‍ജ്ജം പകരാൻ ഉത്തമമാണ് തേൻ ചേർത്ത വെള്ളവും ശര്‍ക്കര ചേര്‍ത്ത പാനീയങ്ങളും

മാമ്പഴം ജ്യൂസ്

ശരീരത്തിലെ ചൂടു കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് മാമ്പഴം. ദഹനം, വേനല്‍ചൂടില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും മാമ്പഴം കഴിക്കുന്നത് നല്ലതാണ്

സംഭാരം

വേനല്‍ക്കാലത്തെ പ്രധാന പാനീയമാണ് സംഭാരം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു