കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെറുംവയറ്റില്‍ കുടിക്കാം ഈ പാനീയങ്ങള്‍

വെബ് ഡെസ്ക്

ശരീരത്തില്‍ കാണപ്പെടുന്ന മെഴുകു പോലുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. ശരീരത്തിന്‌റെ സ്വാഭാവികമായപ്രവര്‍ത്തനങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ആവശ്യമാണ്. എന്നാല്‍ കൊളസ്‌ട്രോളിന്‌റെ അളവിലുള്ള വ്യത്യാസം പ്രത്യേകിച്ച് ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിന്‌റെ അളവ് കൂടുന്നത് ഹൃദയാഘാതം, പക്ഷാഘാതം, കാര്‍ഡിയോ വസ്‌കുലാര്‍ രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയിലേക്കു വഴിവയ്ക്കാം

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിച്ചു നിര്‍ത്തേണ്ടതുണ്ട്. നാരുകള്‍ കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും അടങ്ങിയ ഡയറ്റ് ശീലമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. ഇതു കൂടാതെ ചില പാനീയങ്ങള്‍ വെറുംവയറ്റില്‍ കുടിക്കുന്നതുവഴി നല്ല കൊളസ്‌ട്രോളിന്‌റെ അളവ് കൂട്ടാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. അവ ഏതൊക്കെയെന്നു നോക്കാം.

ഇഞ്ചി നാരങ്ങ ജ്യൂസ്

നാരങ്ങ ജ്യൂസിനൊപ്പം ഒരു സ്പൂണ്‍ ഇഞ്ചിനീരു കൂടിച്ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും

മഞ്ഞള്‍ പാല്‍

രാലിലെ വെറും വയറ്റില്‍ പാലിനൊപ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്

തേന്‍, വെളുത്തുള്ളി വെള്ളം

മൂന്ന് കഷണം വെളുത്തുള്ളി പേസ്റ്റ് രൂപത്തിലാക്കിയതും ഒരു സ്പൂണ്‍ തേനും ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

നെല്ലിക്ക ജ്യൂസ്

വിറ്റാമിന്‍ സി, ആന്‌റിഓക്‌സിഡന്‌റുകള്‍ എന്നിവ നിറഞ്ഞ നെല്ലിക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും

തക്കാളി ജ്യൂസ്

നാരുകള്‍, നിയാസിന്‍, ലൈക്കോപീന്‍ എന്നിവയാല്‍ സമൃദ്ധമായ തക്കാളി ജ്യൂസ് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ മികച്ചതാണ്

ഗ്രീന്‍ ടീ

ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഗ്രീന്‍ടീയിലടങ്ങിയ ആന്‌റിഓക്‌സിഡന്‌റുകളും കറ്റേച്ചിനുകളും സഹായിക്കും