ഭാരം കൂട്ടണോ; ഈ ഭക്ഷണങ്ങൾ കഴിക്കാം

വെബ് ഡെസ്ക്

ശരീരഭാരം കൂട്ടുക എന്നതിനർത്ഥം കൊഴുപ്പ് അടിഞ്ഞ് കൂടുക എന്നതല്ല. ശരീരത്തിലെ മസിലുകളുടെ ഭാരം വർധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ശരീരത്തിന്റെ ശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ മുഴുവൻ ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യകരമായി ഭാരം കൂട്ടുന്നത് സഹായിക്കുന്നു.

ഡ്രൈഡ് ഫ്രൂട്സ്

ബദാം, വാൽനട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ആരോഗ്യകരമായ കൊഴുപ്പും കലോറിയും അടങ്ങിയ പോഷസമൃദ്ധമായ ലഘുഭക്ഷണങ്ങളാണ്.

പാൽ

വിറ്റാമിൻ, മിനറലുകൾ, കാൽസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് പാൽ. ഷേക്കുകളിൽ കലോറി വർധിപ്പിക്കാനായി പാൽ ഉപയോഗിക്കാം.

മുട്ട

ആരോഗ്യകരമായ കൊഴുപ്പിന്റെയും പ്രോട്ടീനിന്റെയും കലവറയാണ് മുട്ട. നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം പല രൂപത്തിൽ മുട്ട ചേർക്കാം

ചോറ്

കാര്‍ബോഹൈഡ്രേറ്റുകളുടെ ഏറ്റവും നല്ല സ്രോതസ്സാണ് ചോറ്. ഭാരം വർധിപ്പിക്കാൻ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ് ചോർ.

ഇറച്ചി

പേശികളുടെ വളർച്ചക്കും പാകപ്പെടലിനും ആവശ്യമായ പ്രോട്ടീനും കലോറികളും റെഡ് മീറ്റ് നൽകുന്നു.

ഓട്സ്

കലോറികളും ആരോഗ്യകരമായ കൊഴുപ്പും നിറഞ്ഞ ഭക്ഷണമാണ് ഓട്സ്. ഇത് പാലിൽ ചേർത്ത് കഴിക്കുമ്പോൾ പോഷകസമൃദ്ധമാകുന്നു.

ഉരുളക്കിഴങ്ങ്

കാർബോഹൈഡ്രേറ്റ് കൊണ്ടും വിറ്റാമിനുകൾ കൊണ്ടും സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ദിവസമുഴുവൻ ആക്റ്റീവ് ആയിരുന്ന ആളാണെങ്കിൽ നിങ്ങൾക്കുള്ള മികച്ച ഊർജ സ്രോതസ് ഉരുളക്കിഴങ്ങാണ്.