ശരീരഭാരം കുറയ്ക്കണോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ ലഘുഭക്ഷണങ്ങൾ

വെബ് ഡെസ്ക്

ഭക്ഷണത്തിൽ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനും അതിലൂടെ ശരീരഭാരം കുറയ്ക്കാനും സാധിക്കും

ചിട്ടയില്ലാത്ത ജോലിസമയങ്ങളും ക്രമ രഹിതമായ ഭക്ഷണ ശീലവും പലരുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കാൻ തോന്നുന്നുവെങ്കിൽ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാം

ഉയർന്ന അളവിൽ ഫൈബറും പ്രോട്ടീനും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണപദാർഥങ്ങൾ ലഘുഭക്ഷണങ്ങളായി കഴിക്കുന്നത് ഊർജ്ജസ്വലത നിലനിർത്താൻ സഹായിക്കുകയും ഒരു ദിവസം കഴിക്കുന്ന കലോറിയുടെ അളവ് കുറയ്ക്കുകയും ചെയ്യും

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

നട്സ്

ബദാം, വാൾനട്ട് എന്നിവയുൾപ്പെടുന്ന നട്സിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടണ്ട്. ദിവസവും നട്സ് കഴക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും വിശപ്പകറ്റുകയും ചെയ്യും

യോഗർട്ട്

ദിവസവും ഒരു നേരം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയാണ് യോഗർട്ട്. മെറ്റബോളിസം വർധിപ്പിച്ച് അനാരോഗ്യമായ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇവ സഹായിക്കും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാനാകും. യോഗർട്ടിലേക്ക് ബെറികൾ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്

പ്രോട്ടീൻ സ്മൂത്തി

പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രോട്ടീൻ അടങ്ങിയ സ്മൂത്തികൾ വിശപ്പ് നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ ഊർജം നൽകുകയും ചെയ്യും

ഓട്സ്

ദിവസവും ഒരു നേരമെങ്കിലും ഓട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉണക്കിയ പഴങ്ങളോടൊപ്പം പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ലഭിക്കും

വെള്ളക്കടല

വെള്ളക്കടലയിൽ പ്രോട്ടനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇവ കഴിക്കുന്നത് വിശപ്പ് അകറ്റും. അതുവഴി ശരീരഭാരം നിയന്ത്രിക്കാനാകും