സ്റ്റാമിന വർധിപ്പിക്കാം; ആരോഗ്യകരമായ അഞ്ച് വഴികൾ ഇതാ

വെബ് ഡെസ്ക്

നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി വര്‍ധിപ്പിക്കാന്‍ സ്റ്റാമിന കൂട്ടേണ്ടത് അനിവാര്യമാണ്

ശരീരാരോഗ്യം നിലനിര്‍ത്താന്‍ സ്റ്റാമിന വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന നിലനിര്‍ത്തിയാല്‍ ഹൃദയപ്രശ്നങ്ങൾ, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വളരെ കുറവാണ്

ദിവസം മുഴുവനും ഊർജം നിലനിർത്താനും ജോലിയെടുക്കാനും സ്റ്റാമിന ആവശ്യമാണ്. സ്റ്റാമിന ഉയർത്താൻ അഞ്ച് ആരോഗ്യകരമായ വഴികൾ ഇതാ

സമീകൃതാഹാരം കഴിക്കുക

സമീകൃതാഹാരം ദിവസം മുഴുവൻ സുസ്ഥിരമായ ഊർജം പ്രദാനം ചെയ്യുന്നു. കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, ആവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ സ്റ്റാമിന വർധിപ്പിക്കാൻ സഹായിക്കുന്നു

നന്നായി വെള്ളം കുടിക്കുക

ശരീരത്തിലെ ജലാംശം നിലനിർത്താൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ജലാംശം ഊർജം പ്രദാനം ചെയ്യാൻ സഹായിക്കുന്നു. സ്റ്റാമിന ഉണ്ടാക്കാനും ഇത് അത്യാവശ്യമാണ്

നീന്തൽ

നീന്തൽ സ്റ്റാമിന ഉണ്ടാക്കുന്നതിനും ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും ഉള്ള മികച്ച ശാരീരിക പ്രവർത്തനമാണ്. ശരീരത്തിന് ഓക്സിജൻ പ്രദാനം ചെയ്യുന്ന ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്താൻ നീന്തൽ സഹായിക്കുന്നു

ഹൈ ഇന്റെൻസിറ്റി ഇന്റർവെൽ ട്രെയിനിങ്

സ്റ്റാമിന വർധിപ്പിക്കുന്നതിന് വർക്ക് ഔട്ട് ദിനചര്യയിൽ ഹൈ ഇന്റെൻസിറ്റി ഇന്റർവെൽ (HIIT) ട്രെയിനിങ് ഉൾപ്പെടുത്താം. ഇതിൽ ബാർപീസ്, കാർഡിയോ, വെയ്റ്റ് ലിഫ്റ്റിങ്, ഫ്രീ ഹാൻഡ് വ്യായാമങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് ഊർജനില വർധിപ്പിക്കുകയും ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു.

മെഡിറ്റേഷൻ ചെയ്യാം

പിരിമുറുക്കവും തിരക്കുള്ളതുമായ ജീവിതശൈലി ഒരാളുടെ ഊർജനില കുറയ്ക്കും. മെഡിറ്റേഷൻ പരിശീലിക്കുന്നത് പിരിമുറുക്കം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട ഊർജവും സ്റ്റാമിനയും നൽകുന്നു