ചോക്ലേറ്റ് കഴിക്കാൻ ആരോഗ്യകരമായ ചില മാർഗങ്ങൾ ഇതാ

വെബ് ഡെസ്ക്

ചോക്ലേറ്റ് ഒരുപാട് ഇഷ്ടമാണെങ്കിലും ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ കൊണ്ട് നമുക്ക് പലപ്പോഴും ഇത് ഉപേക്ഷിക്കറാണ് പതിവ്. എന്നാൽ ചോക്ലേറ്റ് കഴിക്കാൻ ആരോഗ്യകരമായ ചില മാർഗങ്ങൾ ഇതാ

ഡാർക്ക് ചോക്ലേറ്റ് പഴങ്ങളുമായി ചേർത്ത് കഴിക്കാം. സ്ട്രോബെറി, വാഴപ്പഴം, ആപ്പിൾ പോലെ ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ പഴങ്ങൾ ഉരുകിയ ഡാർക്ക് ചോക്ലേറ്റിൽ ചേർത്ത് കഴിക്കാം

വീടുകളിൽ തന്നെ എനർജി ബാറുകൾ ഉണ്ടാക്കാം. ഡാർക്ക് ചോക്ലേറ്റ്, നട്സ്, വിത്തുകൾ, ഡ്രൈ ഫ്രൂട്സ് എന്നിവ ഉപയോഗിച്ച് എനർജി ബാറുകൾ ഉണ്ടാക്കാം.

ഡാർക്ക് ചോക്ലേറ്റ് പൗഡറോ ചോക്ക്ലേറ്റോ ഉപയോഗിച്ച് പഴങ്ങൾ, ചീര, ഗ്രീക്ക് യോഗർട്ട് തുടങ്ങിയവ ചേർത്ത് ചോക്ക്ലേറ്റ് സ്മൂത്തി ഉണ്ടാക്കാം. ആന്റിഓക്‌സിഡന്റുകൾ കൊണ്ട് സമൃദ്ധമാണ് ഈ സ്മൂത്തി.

യോഗട്ട്, ഓട്സ്,സാലഡുകൾ തുടങ്ങിയവയിൽ കൊക്കോ നിബ്സ് വിതറുക. ചോക്ലേറ്റ് ആരോഗ്യകരമായി കഴിക്കാൻ മികച്ച തിരഞ്ഞെടുപ്പാണ് ചോക്കോ നിബ്സ്.

പഴുത്ത അവകാഡോകൾ, കൊക്കോ പൗഡര്‍, തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാക്ട് തുടങ്ങിയ ഉപയോഗിച്ച് സ്വാദിഷ്ടമായ ചോക്ലേറ്റ് അവോക്കാഡോ മൗസ് ഉണ്ടാക്കാം.

ചിയ വിത്ത്, മധുരമില്ലാത്ത കൊക്കോ പൗഡര്‍, ബദാം, പാൽ, പ്രകൃതിദത്തമായ ഏതെങ്കിലും മധുരങ്ങൾ എന്നിവയുമായി കലർത്തി ചോക്ലേറ്റ് ചിയ പുഡ്ഡിംഗ് ഉണ്ടാക്കാം. രാത്രി മുഴുവൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് രാവിലെ കഴിക്കാം.

ഡാർക്ക് ചോക്ലേറ്റ് കൊണ്ട് പൊതിഞ്ഞ ബദാമുകൾ സ്വാദിഷ്ടവും ആരോഗ്യകരവുമായി ചോക്ലേറ്റ് ആസ്വദിക്കാനുള്ള മറ്റൊരു മാർഗമാണ്. ഉരുക്കിയ ഡാർക്ക് ചോക്ലേറ്റ് ബദാമിൽ പൊതിയുക. ക്രഞ്ചിയായ പ്രോട്ടീൻ നിറഞ്ഞ ലഘുഭക്ഷണം ആയി ഇതുപയോഗിക്കാം