ഈ ഔഷധ സസ്യങ്ങള്‍ ഭക്ഷണത്തിനൊപ്പം ചേർക്കാം, ഏറെ ഗുണം ചെയ്യും

വെബ് ഡെസ്ക്

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ കഴിവുള്ളവയാണ് ഔഷധ സസ്യങ്ങൾ. പ്രമേഹമുള്ളവർ ഈ ഔഷധങ്ങൾ ഭക്ഷണത്തിനൊപ്പം ചേർക്കുന്നത് ഗുണം ചെയ്യും

കറുവപ്പട്ട

ശരീരത്തിൽ സ്വാഭാവികമായി ഇൻസുലിൻ ഉത്‌പാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. ഇത് ഉപയോഗിച്ച് കാപ്പിയും വെള്ളവും തിളപ്പിച്ച കുടിക്കുന്നത് നല്ലതാണ്

eskaylim

ഉലുവ

വെള്ളത്തിൽ ലയിപ്പിക്കാൻ കഴിയുന്ന ഫൈബറാൽ സമ്പന്നമാണ് ഉലുവ. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ചായയില്‍ ഉപയോഗിക്കുന്നതും ഉത്തമമാണ്

ഞാവൽപ്പഴം

ആൽക്കലോയിഡുകളാൽ സമ്പന്നമായ ഞാവൽപ്പഴം, ശരീരത്തിൽ സ്റ്റാർച്ചിനെ പഞ്ചസാരയാക്കി മാറ്റുന്നത് നിയന്ത്രിക്കുകയും അതുവഴി പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കുകയും ഇതുവഴി പ്രമേഹം നിയന്ത്രിക്കുകയും ചെയ്യും

ഇഞ്ചി

ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി, ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കും. വെറുതെ കഴിക്കുന്നതും ഇഞ്ചി ഇട്ട് വെള്ളം തിളപ്പിക്കുന്നതും ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്തുന്നതും ഉത്തമമാണ്

കറ്റാർവാഴ

കറ്റാർവാഴ ജെൽ പ്രമേഹം നിയന്ത്രിക്കാൻ ഉത്തമമാണ്. എന്നാൽ, ആരോഗ്യവിദഗ്ധനെ സമീപിച്ചതിന് ശേഷം മാത്രം ഇതുപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

ഗ്രാമ്പൂ

ഇന്‍സുലിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഗ്രാമ്പൂ ഉപയോഗിക്കുന്നത് ഉത്തമമാണ്

തുളസി

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസി സഹായിക്കും. ഇത് ചായയിലും വെള്ളത്തിലും തിളപ്പിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്