പനിയും ജലദോഷവും ശമിക്കും, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ

വെബ് ഡെസ്ക്

കാലാവസ്ഥ മാറി തണുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ മിക്ക ആളുകളും രോഗബാധിതരാകുന്നു. തണുപ്പുകാലം എത്തുന്നതോടെ പലര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളാണ് മൂക്കടപ്പ്, പനി, തലവേദന, ജലദോഷം തുടങ്ങിയവ

പനി ജലദോഷം തുടങ്ങിയ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

ധാരാളം വെള്ളം കുടിയ്ക്കുക

ജലദോഷവും പനിയുമുള്ള വ്യക്തികൾ ധാരാളം വെള്ളം കുടിക്കണം. പഴങ്ങളുടെ ചാറോ, ചെറു ചൂടുവെള്ളമോ സാധാരണ വെള്ളമോ പരമാവധി കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണം. ഇത് നിർജ്ജലീകരണം തടയാൻ സഹായിക്കും

മതിയായ വിശ്രമം

ചുമയോ ജലദോഷമോ ഉള്ളവർക്ക് മതിയായ വിശ്രമം ലഭിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ഉറക്കം ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്യും

തേൻ

തേനിന് ചുമയെ ഫലപ്രദമായി ഇല്ലാതാക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തേൻ നേരിട്ടോ ചെറു ചൂടിൽ ഹെർബൽ ടി പോലുള്ള പാനീയങ്ങളിൽ ചേർത്തോ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്

ജിഞ്ചർ ടി

ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടവയാണ് ഇഞ്ചി, ഇത് വരണ്ട ചുമയെ ലഘൂകരിക്കാൻ സഹായിക്കും. ഇഞ്ചി ഒരു കപ്പ് ചൂടുവെള്ളത്തിലോ പാലിലോ ഇട്ട് തിളപ്പിച്ച് ചായയാക്കി കുടിക്കുന്നത് പനിയിൽ നിന്നും ജലദോഷത്തിൽ നിന്നും പെട്ടെന്ന് ആശ്വാസം നേടാൻ സഹായിക്കും

ആവി പിടിക്കുക

ആവിപിടിക്കുന്നതിലൂടെ പനിയും കഫക്കെട്ട് എന്നിവയുടെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മൂക്കടപ്പ് കുറയ്ക്കാനും കഫം ഇല്ലാതാക്കാനും ഒരു പരിധി വരെ ഇത് ഉത്തമമാണ്. ആവിപിടിക്കാന്‍ തിളപ്പിക്കുന്ന വെള്ളത്തില്‍ ഇഞ്ചി, തുളസി, വെളുത്തുള്ളി എന്നിവ ഇടുന്നതും നല്ലതാണ്

ചൂട് പിടിക്കുക

സൈനസ് വേദന ഒഴിവാക്കാൻ വൃത്തിയുള്ള തുണി ചൂടുവെള്ളത്തിൽ മുക്കിയോ അല്ലെങ്കിൽ ഹോട്ട് ബാഗ് ഉപയോഗിച്ചോ ചൂട് പിടിക്കണം

പെട്ടെന്ന് ദഹിക്കുന്ന ആഹാരങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക. പനി, ജലദോഷം പോലുള്ള അവസ്ഥകൾ ശരീരത്തെ ദുർബലമാക്കും, ഒപ്പം ഇത്തരം അവസ്ഥകളിൽ മെറ്റബോളിസവും കുറവായിരിക്കും. അതിനാല്‍, നന്നായി ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. ചെറു ചൂടോടെയുള്ള കഞ്ഞി, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക

ഇത്തരം സ്വയം ചികിത്സ ആശ്വാസം നൽകുമെങ്കിലും, രോഗലക്ഷണങ്ങൾ കൂടുകയോ ഗുരുതരമാകുകയോ ചെയ്താൽ വീട്ടുവൈദ്യത്തെ ആശ്രയിക്കാതെ ഡോക്ടറെ പോയി കാണേണ്ടത് അനിവാര്യമാണ്