താരന്‍ ശല്യമുണ്ടോ, വീട്ടുവളപ്പിലുണ്ട് ചില വഴികള്‍

വെബ് ഡെസ്ക്

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നുപോകുന്ന അവസ്ഥയെയാണ് താരന്‍ എന്ന് വിശേഷിപ്പിക്കുന്നത്

തുളസിയില, മൈലാഞ്ചിയില, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കറിവേപ്പില, കയ്യോന്നി, ഉലുവയില, പുതിനയില എന്നിവ താരനെ തടയുന്നതിന് ഉത്തമമാണെന്നാണ് ആയുർവേദം പറയുന്നത്

തുളസിയില, മൈലാഞ്ചിയില, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കറിവേപ്പില, കയ്യോന്നി, ഉലുവയില, പുതിനയില തുടങ്ങിയവ തുല്യ അളവില്‍ അരച്ച് കുഴമ്പ് രൂപത്തിലാക്കി ലെമണ്‍ ഓയിലുമായി ചേര്‍ത്ത് തലയില്‍ തേയ്ക്കാം

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകാം

ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കിയും ഉപയോഗിക്കാം. പേസ്റ്റ് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 10 മിനുറ്റിനുശേഷം കഴുകിക്കളയാം

ആര്യവേപ്പിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനെ പ്രതിരോധിക്കും

ഓറഞ്ചിന്റെ തൊലി നാരങ്ങാനീരും അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനകം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതും ഉത്തമമാണ്