താരന്റെ ശല്യം തീര്‍ക്കാം, ഇതാ ചില ടിപ്‌സ്

വെബ് ഡെസ്ക്

കീഴാര്‍നെല്ലി താളിയാക്കി ദിവസവും ഉപയോഗിക്കുക. താരന്‍മാറാനും മുടി തഴച്ചു വളരാനും സഹായിക്കും

ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി എന്നിവ കുഴമ്പു രൂപത്തിലാക്കി തലയോട്ടിയില്‍ തേയ്ക്കുക. പത്തു മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവയുടെ ചാറ് ചതച്ചെടുച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടാം

കടുക് അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് തലയില്‍ തേച്ചുകുളിക്കുന്നതും നല്ലതാണ്.

മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകാം.

വെളിച്ചെണ്ണയില്‍ പച്ചകര്‍പ്പൂരം ചേര്‍ത്ത് കാച്ചി തലയില്‍ തേക്കാം

രാമച്ചം, നെല്ലിക്ക എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിക്കുക. തണുത്തശേഷം ഈ വെള്ളത്തില്‍ സ്ഥിരമായി തല കഴുകുന്നത് താരന് ശമനെ ശമിപ്പിക്കും.