അടിവയറ് കുറയ്ക്കാൻ ഈ വ്യായാമങ്ങൾ ചെയ്യാം

വെബ് ഡെസ്ക്

പ്രായമാകുന്നതിന് അനുസരിച്ച് അടിവയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മിക്കവരും നേരിടുന്ന പ്രശ്നമാണ്. മസില്‍ കുറയുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം

അടിയവയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പല തരത്തിലുള്ള വ്യായാമങ്ങൾ സഹായിക്കും. എയറോബിക് വ്യായാമങ്ങള്‍, ഇന്റര്‍വെല്‍ ട്രെയിനിങ്, റെസിസ്‌റ്റെന്‍സ് ട്രെയിനിങ് എന്നിവ ഇവയിൽ ചിലതാണ്

ദിവസവും 30 മിനുറ്റോളം എയ്റോബിക് വ്യായാമം ചെയ്യുന്നത് അടിയവയറ്റിലെയും കരളിലെയും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. നടക്കുക, ഓടുക, സൈക്കിള്‍ ചവിട്ടുക, നീന്തുക തുടങ്ങിയവയാണ് എയറോബിക് വ്യായാമങ്ങള്‍

കഠിനവും ലളിതവുമായ വ്യായാമങ്ങള്‍ തക്കതായ വിശ്രമം എടുത്ത് ചെയ്യുന്നതിനെയാണ് ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയിനിങ് എന്ന് പറയുന്നത്. ഇത് അടിയവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല, മൊത്തത്തിലുള്ള ശരീരത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും

പുഷിങ്, പുള്ളിങ്, സ്‌ക്വാട്ടിങ്, ഡെഡ്‌ലിഫ്റ്റിങ് എല്ലാം ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയിനിങ്ങില്‍ ഉള്‍പ്പെടുന്നു. ജമ്പിങ് ജാക്‌സ്, ബര്‍പീസ്, പുഷപ്‌സ്, ജംമ്പ് സ്‌ക്വാട്ട്‌സ്, ഹൈ ക്‌നീസ് തുടങ്ങിയവ എല്ലാ പ്രായകാര്‍ക്കും ചെയ്യാം

മറ്റേത് ഭാഗത്തേക്കാളും അടിവയറിലെ കൊഴുപ്പ് കുറയ്ക്കുകയെ ന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിശ്രമാവസ്ഥയില്‍ ശരീരത്തിലെ കൊഴുപ്പിനേക്കാള്‍ കൂടുതല്‍ കലോറി എരിച്ചുകളയുന്നത് പേശികളാണ്

അതുകൊണ്ട് തന്നെ മസില്‍ ടോണ്‍ ഉള്ളത് കലോറി കൂടുതല്‍ ഉപയോഗിക്കാന്‍ സഹായിക്കും. റെസിസ്റ്റന്‍സ് ട്രെയിനിങ് കൊഴുപ്പിനെ എരിച്ച് ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും

ബൈസപ് കേള്‍ഡ്, ലഞ്ചസ്, സ്‌ക്വാട്‌സ്, ട്രൈസപ് കിക്ബാക്‌സ് എന്നിവയെല്ലാം ദിനചര്യയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വെയിറ്റ് ആൻഡ് റെസിസ്റ്റന്‍സ് ട്രെയിനിങ് വ്യായാമങ്ങളാണ്‌