മസില്‍ വേണോ; വീട്ടിലുണ്ട് പരിഹാരം

വെബ് ഡെസ്ക്

ശരീരം ഫിറ്റാക്കാന്‍ പല വഴികള്‍ നാം നോക്കാറുണ്ട്. വ്യായാമത്തിലൂടെയും ജിമ്മിലൂടെയും ശരീരം ഫിറ്റാക്കാന്‍ ശ്രമിക്കുന്നു

എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ ശരീരം മെച്ചപ്പെടുത്താം. പേശികളെ ശക്തിപ്പെടുത്തുന്ന പോഷകങ്ങള്‍ നമുക്ക് വീട്ടില്‍ നിന്ന് ലഭിക്കുന്നു. അത്തരം ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ഗ്രീക്ക് തൈര്

പ്രോട്ടീനും പ്രോബയോട്ടിക്‌സും അടങ്ങിയ ഗ്രീക്ക് തൈര് മികച്ച ഓപ്ഷനാണ്. പ്രോബയോട്ടിക്കുകള്‍ ദഹനത്തെ സഹായിക്കുന്നത് കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങള്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ സാധിക്കുന്നു

സാല്‍മണ്‍

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ സാല്‍മണ്‍, പേശികള്‍ വികസിക്കാൻ സഹായിക്കുന്നു

മുട്ട

മികച്ച പ്രോട്ടീന്‍ ഉറവിടമാണ് മുട്ട. മുട്ടയിലെ അമിനോ ആസിഡുകള്‍ പേശീ വികസനത്തില്‍ സഹായിക്കുന്നു

ചീര

പേശികളിലേക്കുള്ള ഓക്‌സിജന് ആവശ്യമായ ധാതുവായ ഇരുമ്പ് ചീരയില്‍ അടങ്ങിയിരിക്കുന്നു. മതിയായ ഇരുമ്പിന്റെ അളവ് പേശികള്‍ക്ക് ആവശ്യമായ ഓക്‌സിനജന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു

ചിക്കന്‍

അധികം കൊഴുപ്പില്ലാത്ത പ്രോട്ടീന്റെ പവര്‍ ഹൗസായാണ് ചിക്കന്‍ കണക്കാക്കപ്പെടുന്നത്. ചിക്കനിലെ അമിനോ ആസിഡുകള്‍ പേശികളുടെ വളര്‍ച്ചയെ സഹായിക്കുന്നു

നട്‌സും വിത്തുകളും

ബദാം, വാല്‍നട്ട്, ചിയ സീഡ് തുടങ്ങിയവയില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റി ഓക്‌സിഡന്റുകളും ഉള്‍പ്പെടെയുള്ള പേശികളെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളുടെ സംയോജനത്തെ പ്രോത്സാഹിപ്പിക്കുന്നു