ചർമസംരക്ഷണത്തിന് തേൻ ഉപയോഗിക്കാം; ഗുണങ്ങൾ ഇതാ

വെബ് ഡെസ്ക്

കലർപ്പില്ലാത്ത തേനിൽ പോഷകവും നിരവധി രോഗങ്ങൾക്കുള്ള ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നു.

പലരും ചര്‍മം നല്ല തിളക്കമുള്ളതും സോഫ്റ്റും ആക്കിയെടുക്കാന്‍ തേന്‍ ഉപയോഗിക്കാറുണ്ട്. തേൻ ഉപയോഗിച്ച് നിരവധി ഫേസ്‌പാക്കുകളും തയ്യാറാക്കാറുണ്ട്.

പ്രകൃതിദത്തമായതിനാൽ തേന്‍ മുഖത്ത് പുരട്ടുന്നതുകൊണ്ട് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. തേൻ കൊണ്ട് ചർമത്തിനുണ്ടാകുന്ന 5 ഗുണങ്ങൾ ഇതാ

ചർമത്തിന്റെ ജലാംശം നൽകുന്നു

തേൻ ഈർപ്പം നിലനിർത്താനും ചർമത്തിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലാനും സഹായിക്കുന്നു. ഇത് ചർമത്തിലെ അടിവശത്തെ പാളികളിൽ ജലാംശവും ഈർപ്പവും നൽകുന്നു.

സ്വാഭാവികമായ എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കുന്നു

ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് തേൻ. ഇത് സുഷിരങ്ങളിൽ അടയുന്ന അഴുക്ക് നീക്കം ചെയ്ത് ചർമം ശുദ്ധീകരിക്കുന്നു.

പാടുകൾ ലഘൂകരിക്കാൻ സഹായിക്കുന്നു

തേനിൽ ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരുവും പാടുകളും പിഗ്മെന്റേഷനും കുറയ്ക്കാൻ സഹായിക്കുന്നു. ചർമത്തിന് തിളക്കം നൽകുന്നു.

ചർമം പൊട്ടുന്നത് തടയുന്നു

തേനിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും ആന്‍റി ഓക്‌സിഡന്‍റുകളും ചര്‍മസംരക്ഷണത്തിന് സഹായിക്കും. മുഖക്കുരുവും പൊട്ടലും തടയുന്നു.

ചർമത്തിന് തിളക്കം നൽകുന്നു

ചർമത്തിലെ സുഷിരങ്ങൾ അകറ്റാനും മുഖക്കുരു സുഖപ്പെടുത്താനും കറുത്ത പാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും ചര്‍മം മൃദുവാകാനും തേന്‍ സഹായിക്കും.