മസ്തിഷ്കത്തെ സ്വാധീനിക്കുന്ന ഹോര്‍മോണുകള്‍

വെബ് ഡെസ്ക്

ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്ന കെമിക്കല്‍ സന്ദേശവാഹകരോ ന്യൂറോ ട്രാന്‍സ്മിറ്ററുകളോ ആണ് ഹോര്‍മോണുകള്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും മാനസികാവസ്ഥ, അറിവ്, സമ്മര്‍ദ പ്രതികരണങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തെയും ഹോർമോണ്‍ സ്വാധീനിക്കുന്നുണ്ട്

തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അഞ്ച് ഹോര്‍മോണുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

തൈറോയ്ഡ് ഹോര്‍മോണ്‍

തൈറോയ്ഡ് ഹോര്‍മോണുകള്‍ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും തലച്ചോറിന്റെ വികസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു

കോര്‍ട്ടിസോള്‍

സമ്മര്‍ദം, മാനസികാവസ്ഥ, ഭയ പ്രതികരണങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഓര്‍മ, ഉറക്ക-ഉണര്‍വ് ചക്രം എന്നിവ നിയന്ത്രിക്കുന്നതിനും കോർട്ടിസോള്‍ സഹായിക്കുന്നു

ഇന്‍സുലിന്‍

ഈ ഹോര്‍ണോണ്‍, മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഗ്ലൂക്കോസിന്റെ ആഗിരണം സുഗമമാക്കാന്‍ സഹായിക്കുന്നു

ഈസ്ട്രജന്‍

മാനസികാവസ്ഥയിലും പഠനത്തിലും മെമ്മറി പ്രവര്‍ത്തനങ്ങളിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. നാഡീവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും ഇലാസ്തികതയ്ക്കും ഇത് സഹായിക്കുന്നു

പ്രൊജസ്റ്ററോണ്‍

ഈ ഹോര്‍മോണ്‍ മാനസികാവസ്ഥയെ രൂപീകരിക്കുകയും പുതിയ മസ്തിഷ്‌ക കോശങ്ങളുടെ രൂപീകരണത്തിന് സഹായിക്കുകയും ചെയ്യുന്നു