ആരോഗ്യകരമായ ഹൃദയത്തിന് വേണം കൃത്യമായ വ്യായാമം

വെബ് ഡെസ്ക്

ആരോഗ്യകരമായ ഹൃദയത്തിനായി വ്യായാമം അനിവാര്യമാണ്. എന്നാൽ എത്രമാത്രം വ്യായാമം ചെയ്യണമെന്ന് പലർക്കും അറിയില്ല

ഹൃദയസംബന്ധമായ അസുഖങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ ചിട്ടയായ വ്യായാമത്തിന് വളരെ വലിയ പങ്കുണ്ട്

എന്നാല്‍ വ്യായാമങ്ങള്‍ യുക്തിസഹവും ശാസ്ത്രീയവുമായിരിക്കണമെന്നത് വളരെ നിര്‍ണായകമാണ്

വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പിന്റെ തോത് പരിധി ലംഘിക്കാതെ ശ്രദ്ധിക്കണം. 60-80 ശതമാനം (220-നിങ്ങളുടെ പ്രായം എന്നതാണ് സുരക്ഷിത ഹൃദയമിടിപ്പ് പരിധി കണ്ടുപിടിക്കാനുള്ള ഫോർമുല) ആണ് സുരക്ഷിതമായ പരിധി

ഒരു ട്രെയ്‌നറുടെ സഹായത്തോടെ മാത്രമെ കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ. വ്യായാമം പരിധി ലംഘിച്ചാലും പ്രശ്‌നം ഗുരുതരമാകും

വ്യായാമത്തിന്റെ ദൈര്‍ഘ്യം, തീവ്രത, ആവൃത്തി എന്നിവ ക്രമാനുഗതമായി വേണം വര്‍ധിപ്പിക്കേണ്ടത്

എയറോബിക് വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ചുരുങ്ങിയത് 75 മിനുട്ട് എയ്റോബിക് വ്യായാമം ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്

യോഗ, വെയ്റ്റ് ലിഫ്റ്റിങ് , റെസിസ്റ്റന്‍സ് ബാന്‍ഡ് വര്‍ക്കൗട്ട്, ബോഡി വെയ്റ്റ് വ്യായാമങ്ങള്‍ തുടങ്ങിയ സ്‌ട്രെങ്ത്ത് ട്രെയ്‌നിങ് പരിശീലിക്കുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും