പുകവലി ഹൃദയത്തെയും തകര്‍ക്കും, അറിയണം ഇക്കാര്യങ്ങള്‍

വെബ് ഡെസ്ക്

പുകവലി ശ്വാസ കോശത്തെ മാത്രമല്ല ഹൃദയത്തെയും പ്രതികൂലമായി ബാധിക്കും. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദ്‌രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്.

പുകവലിക്കാത്തവരെക്കാള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ പുകവലിക്കാരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്.

രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകാനും രക്ത ചംക്രമണം തടസപ്പെടാനും സാധ്യത വര്‍ധിക്കുന്നു

രക്തസമ്മര്‍ദം കൂടാന്‍ ഇടയാക്കുന്നു.

പുകവലിക്കുമ്പോള്‍ ഉള്ളിലെത്തുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹീമോ ഗ്ലോബിന്‍ കുറയ്ക്കുന്നു.

സിഗററ്റില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുകള്‍ രക്തം പെട്ടെന്ന് കട്ടപിടിക്കുന്നതിന് വഴിയൊരുക്കുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു.

പുകവലി രക്തത്തിലെ ഓക്‌സിജന്റെ സാന്നധ്യം കുറയ്ക്കുന്നു. ഹൃദ പേശികളുടെ ശക്തി കുറയാന്‍ ഈ സാഹചര്യം വഴിയൊരുക്കുന്നു