രക്തസമ്മർദം എങ്ങനെ നിയന്ത്രിക്കാം?

വെബ് ഡെസ്ക്

ശരീരത്തിൽ രക്തം പമ്പ് ചെയ്യാൻ ഹൃദയം ഉപയോഗിക്കുന്ന ശക്തിയുടെ അളവുകോലാണ് ബ്ലഡ് പ്രെഷർ അഥവാ ബി പി

90/60mmHg നും 120/80mmHg നും ഇടയിൽ രേഖപ്പെടുത്തുന്നതാണ് സാധാരണ രക്തസമ്മർദം. 140/90mmHg എന്നത് ഉയർന്ന രക്തസമ്മർദമാണ്.

അനിയന്ത്രിതമായ രക്തസമ്മർദം ഹൃദയാഘാതവും പക്ഷാഘാതവും പോലുള്ള അപകട അവസ്ഥകളിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൾ പ്രകാരം ഇന്ത്യയിൽ രക്തസമ്മർദമുള്ളവരിൽ ഏകദേശം 12 ശതമാനം ആളുകൾക്ക് മാത്രമേ അത് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടുള്ളൂ.

ഇടയ്ക്കിടെ പരിശോധന നടത്തുന്നതും ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങളും വഴി രക്തസമ്മർദം നിയന്ത്രിക്കാൻ സാധിക്കും

ഉപ്പ്

ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് ശ്രദ്ധിക്കുക. ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ അളവ് 2.5-3.0 ഗ്രാം ആയി കുറയ്ക്കണം

വ്യായാമം

ദിവസവും 30 മിനിറ്റ് നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും

ഉറക്കം

ഒരു ദിവസം എട്ട് മണിക്കൂർ ഉറങ്ങുന്നത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സ്‌ട്രോക്ക് സാധ്യത ഒഴിവാക്കാനും സഹായിക്കും

സംസ്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമായേക്കാം.

ഡീപ്പ് ഫ്രൈ ചെയ്ത മിക്ക ഭക്ഷണങ്ങളിലും ഉയർന്ന അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം നിയന്ത്രിക്കാൻ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി കൂടുതൽ പഴങ്ങളും വീട്ടിൽ പാകം ചെയ്ത പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.