ഡെസ്ക് ജോലികൾ എടുക്കുന്നവരാണോ; ഭാരം കുറയ്ക്കാൻ ചില വഴികളിതാ

വെബ് ഡെസ്ക്

വെള്ളം കുടിക്കുക

നന്നായി വെള്ളം കുടിക്കുക. ഡെസ്കിൽ തന്നെ ഒരു വാട്ടർ ബോട്ടിൽ കരുതി എപ്പോഴും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ചിലപ്പോൾ വിശപ്പ് നിയന്ത്രിക്കാനും അനാരോഗ്യകരമായ ഭക്ഷണം ഒഴിവാക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.

അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക

ഉച്ചഭക്ഷണ സമയത്താണ് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ചെറിയ പ്ലേറ്റുകളോ പാത്രങ്ങളോ തിരഞ്ഞെടുക്കാം. ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

ഭക്ഷണത്തിൽ ശ്രദ്ധിക്കുക

ജോലിയുടെ തിരക്കുകൾക്കിടയിൽ എന്തെങ്കിലും കഴിക്കുന്നതിന് പകരം ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വയർ നിറയുന്നത് മനസിലാക്കുകയും അമിത ഭക്ഷണം തടയുകയും ചെയ്യാം.

ഡെസ്കില്‍ ചെറിയ വ്യായാമങ്ങൾ ചെയ്യാം

പേശികളെ സജീവമായി നിർത്തുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും ലളിതമായ ഡെസ്ക് വ്യായാമങ്ങൾ ചെയ്യാം. ലെഗ് ലിഫ്റ്റുകൾ, ഡെസ്ക് പുഷ് അപ്പുകൾ തുടങ്ങിയവ അതിൽ പെടുന്നു.

ചെറിയ ഇടവേളകൾ എടുക്കുക

എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ ആയി ചെറിയ ഇടവേളകൾ എടുക്കുക. ഇത് ശരീരത്തിലെ കലോറി ഇല്ലാതാക്കാൻ മാത്രമല്ല, സ്‌ട്രെസ് കുറച്ച് ഫോക്കസ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്യുക

പഴങ്ങൾ, നട്സ്, പച്ചക്കറികൾ തുടങ്ങിയ പോഷകപ്രദമായ ലഘുഭക്ഷണങ്ങൾ ജോലിസ്ഥലത്തേക്ക് കൊണ്ട് വരിക. അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആകർഷണം കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കും.

ആരോഗ്യകരമായ ഉച്ചഭക്ഷണം

പ്രോട്ടീനുകൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ ആരോഗ്യകരമായ ഉച്ചഭക്ഷണം പാക്ക് ചെയ്ത് കൊണ്ട് വരിക. കഫറ്റീരിയയിലെ ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ഉയർന്ന കലോറി ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.

മധുര പാനീയങ്ങൾ പരിമിതപ്പെടുത്തുക

സോഡാ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ മധുരമുള്ള പാനീയങ്ങൾ പരമാവധി കുറയ്ക്കുക. വെള്ളം, ഹെർബൽ ടീ, ബ്ലാക്ക് കോഫി തുടങ്ങിയവ പകരം തിരഞ്ഞെടുക്കുക.

ഉറക്കത്തിന് മുൻഗണന നൽകുക

എല്ലാ രാത്രിയും 7 മുതൽ 9 മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. മോശം ഉറക്കം വിശപ്പിന്റെ ഹോര്‍മോണുകളിൽ പ്രവർത്തിക്കുകയും അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആസക്തി വർധിപ്പിക്കുകയും ചെയ്യുന്നു. ശരീര ഭാരം കുറയ്ക്കുന്നതിന് ഇത് വെല്ലുവിളിയാകുന്നു.