നിങ്ങളുടെ പ്രഭാതങ്ങള്‍ എങ്ങനെ മികച്ചതാക്കാം

വെബ് ഡെസ്ക്

പ്രഭാതം നാം എങ്ങനെ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ ദിവസവും. പ്രഭാതം മോശമായാണ് ആരംഭിക്കുന്നതെങ്കില്‍ ആ ദിവസവും മടുപ്പുളവാക്കുന്നതായിരിക്കും

സൂര്യോദയത്തിന് മുന്‍പുള്ള സമയമാണ് നിങ്ങള്‍ പൂർണമായി സജ്ജമാകാനും ഫോക്കസ് ചെയ്യാനും അനുയോജ്യമായത്. നിങ്ങളുടെ പ്രഭാതങ്ങള്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന അഞ്ച് കാര്യങ്ങള്‍ ഇതാ

ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നത് പ്രധാനപ്പെട്ടതാണ്. രാവിലെ നാരങ്ങ നീരൊഴിച്ച് ചെറു ചൂടുള്ള വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് ഇത് സഹായിക്കും

സൂര്യോദയത്തിന് മുന്‍പുള്ള സമയമാണ് ഏറ്റവും ശാന്തതയുള്ളത്. മെഡിറ്റേഷന്‍ ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയവും ഇതുതന്നെ

ഒരു ദിവസം നിങ്ങള്‍ക്ക് ചെയ്തു തീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ പദ്ധതികള്‍ ആവിഷ്കരിക്കുക. ഒരു പട്ടിക തയാറാക്കുന്നത് സഹായകരമാകും

സൂര്യോദയത്തിന് മുന്‍പ് യോഗ പരിശീലിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഊർജം നിലനിർത്തുന്നതിന് സഹായിക്കും

ദിവസത്തെ കഴിവതും പോസിറ്റീവായി സമീപിക്കുക. ഇത് മാനസിക സമ്മർദങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കും