വിയര്‍പ്പുനാറ്റം അകറ്റാം പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ

വെബ് ഡെസ്ക്

വിയര്‍പ്പുനാറ്റം പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ്. ബാക്ടീരിയകളും വിയര്‍പ്പും കൂടി ചര്‍മത്തില്‍ അടിയുമ്പോഴാണ് ദുര്‍ഗന്ധം പുറത്തുവരുന്നത്.

ചര്‍മം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിയര്‍പ്പുനാറ്റം അകറ്റാന്‍ മറ്റു ചില മാര്‍ഗങ്ങളുമുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം

ടീ ട്രീ ഓയിലിനൊപ്പം കുറച്ച് വെള്ളം കൂടി ചേര്‍ത്ത് നാച്വറല്‍ ഡിയോഡറന്‌റായി ഉപയോഗിക്കാം. ടീ ട്രീ ഓയിലിന് ആന്‌റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്

ചാര്‍ക്കോള്‍ ഒരു പ്രകൃതിദത്ത ഡിയോഡറന്‌റാണ്. ഇത് ചര്‍മത്തില്‍ നിന്ന് പൊടിയും വിയര്‍പ്പും ആഗിരണം ചെയ്യും

ഗ്രീന്‍ടീയിലുള്ള ടാനിന്‍ വിയര്‍പ്പുനാറ്റം ഇല്ലാതാക്കും

ഇപ്‌സം സാള്‍ട്ടിട്ട് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് വിയര്‍പ്പുനാറ്റം അകറ്റും

കറ്റാര്‍വാഴ ജെല്ലിന് ആന്‌റിബോടീരിയല്‍, ആന്‌റിഫംഗല്‍ ഗുണങ്ങളുണ്ട്

നാരങ്ങയിലും ഓറഞ്ചിലുമുള്ള സിട്രിക് ആസിഡ് വിയര്‍പ്പുനാറ്റം കുറയ്ക്കാന്‍ സഹായിക്കും