വെബ് ഡെസ്ക്
മുഖക്കുരു മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ ഇതിന് എളുപ്പത്തിൽ പരിഹാരം കാണാം. ദിവസവും രണ്ടു തവണ മുഖം കഴുകുക തണുത്ത വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കഴുകുന്നത് ശീലമാക്കാം
മുഖഖുരു ഉള്ളവര്‍ നോന്‍കോമിഡോജെനിക് മോയ്‌സ്ചറൈസര്‍ തിരഞ്ഞെടുക്കുക. എണ്ണമയമുള്ള മോയ്‌സചറൈസര്‍ ഉപയോഗിച്ചാല്‍ മുഖക്കുരു വര്‍ധിപ്പിക്കും
കൈകൊണ്ട് മുഖക്കുരുവില്‍ സ്പര്‍ശിക്കാതിരിക്കുക. മുഖക്കുരു പൊട്ടിക്കരുത്
നല്ല ചേരുവകള്‍ അടങ്ങിയ ഫെയ്‌സ് മാസ്‌കുകള്‍ തിരഞ്ഞെടുക്കാം
ക്രീമും പൗഡറും ലോഷനും മുഖത്തു മാറിമാറി ഉപയോഗിച്ചുള്ള പരീക്ഷണം ഒഴിവാക്കുക
എണ്ണമയമുള്ളതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ മുഖക്കുരു വര്‍ധിപ്പിക്കും
വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
ദിവസവും എട്ടു മുതല്‍ പത്തു വരെ ഗ്ലാസ് വെള്ളം ശീലമാക്കിയാല്‍ ത്വക്ക് മിനുസമാവുകയും ചര്‍മരോഗങ്ങള്‍ ഒരുപരിധിവരെ അകലുകയും ചെയ്യും