ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാം; ഈ പഴങ്ങൾ ഭക്ഷണത്തിലുള്‍പ്പെടുത്താം

വെബ് ഡെസ്ക്

പ്രായഭേദമെന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് കൊളസ്‌ട്രോള്‍

കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലാണ് അപകടകാരി. എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടന്നാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

ചീത്ത കൊളസ്ട്രോളിനെ എങ്ങനെ തടയാം ? ഭക്ഷണകാര്യത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ബെറീസ്

ആന്റിഓക്സിഡന്റുകളാലും ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നം. ചീത്ത കൊളസ്ട്രോളിനെതിരായി പ്രവര്‍ത്തിക്കും

മുന്തിരി

മുന്തിരി ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കും. കൂടുതൽ നല്ലത് ചുവന്ന മുന്തിരിയാണ്

ആപ്പിള്‍

നാരുകളുടെ മികച്ച ഒരു ഉറവിടം. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു

ഏത്തപ്പഴം

പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമായ ഏത്തപ്പഴം രക്തസമര്‍ദം കുറയ്ക്കുന്നതോടൊപ്പം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യുന്നു

പൈനാപ്പിള്‍

വിറ്റാമിനുകളുടെ മികച്ച ഉറവിടം. ഹൃദയ ധമനികളിലെ കൊളസ്ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കും

ഇലക്കറികള്‍

ഭക്ഷണത്തില്‍ ധാരാളം ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് സഹായിക്കും

മത്സ്യം

ഇതിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിച്ച് നല്ല കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തും