വെബ് ഡെസ്ക്
ചര്‍മത്തിലെ സുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നതും മെലാനിന്‍ ഉത്പാദനം ചര്‍മത്തില്‍ അധികമാകുന്നതുമെല്ലാം തന്നെ ബ്ലാക്ക്ഹെഡ്സിന് കാരണമാകാറുണ്ട്
ദിവസവും രണ്ടുതവണയെങ്കിലും മുഖം കഴുകുക. പ്രത്യേകിച്ച് വ്യായാമത്തിന് ശേഷം. ഇത് ചർമത്തിലെ അഴുക്കിനെ നീക്കം ചെയ്യാനും വൃത്തിയാക്കാനും സഹായിക്കും
ചർമത്തിലെ അധിക എണ്ണമയവും അഴുക്കും നീക്കം ചെയ്യാന്‍ ചാര്‍ക്കോള്‍ മാസ്ക് ഏറെ നല്ലതാണ്
റെറ്റിനോള്‍ ക്രീം ഉപയോഗിക്കുന്നത് ബ്ലാക്ക് ഹെഡ്സും മുഖക്കുരുവും തടയാനും ചര്‍മത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എണ്ണമയം നീക്കം ചെയ്യാനും സഹായിക്കും
ആള്‍ഫ ഹൈഡ്രോക്സി ആസിഡ് (എച്ച്എ) ഉള്ള സെറം ഉപയോഗിക്കുന്നത് ചർമത്തിലെ മൃതകോശങ്ങളും ബ്ലാക്ക് ഹെഡ്സും നീക്കം ചെയ്യാന്‍ സഹായിക്കും
ചിട്ടയോടുകൂടിയ എക്സ്ഫോളിയേഷന്‍ ചർമത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യാന്‍ ഏറെ ഉത്തമമാണ്.